Friday, December 13, 2019

ഐറിഷ് റെസിഡന്‍സ് കാര്‍ഡിനുള്ള അപേക്ഷ ഫോമുകള്‍ പുതുക്കി; നവംബര്‍ 30 ന് ശേഷം പഴയ അപേക്ഷകള്‍ സ്വീകരിക്കില്ല

Updated on 25-11-2018 at 3:58 pm

ഡബ്ലിന്‍: ഐറിഷ് പൗരത്വമുള്ള വ്യക്തിയുടെ മക്കള്‍ക്കോ മറ്റ് കുടുംബങ്ങള്‍ക്കോ അയര്‍ലന്‍ഡില്‍ താമസം തുടരുന്നതിന് അംഗീകൃത രേഖയായ റെസിഡന്‍സ് കാര്‍ഡ് ലഭിക്കുന്നതിനുള്ള അപേക്ഷാഫോമുകള്‍ പുതുക്കി ഐറിഷ് ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (INIS). ഇത്തരത്തിലുള്ള നോണ്‍-ഇഇഎ (യൂറോപ്യന്‍ എക്കണോമിക് ഏരിയ) അംഗങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇനി പുതിയ ആപ്ലിക്കേഷന്‍ ഫോമായിരിക്കും (EUTR1) ലഭ്യമാകുക. പഴയ ആപ്ലിക്കേഷന്‍ ഫോമുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നവംബര്‍ 30 ന് ശേഷം സ്വീകരിക്കുന്നതല്ല. പുതിയ അപേക്ഷ ഫോം ഇവിടെ ലഭ്യമാകും.

അയര്‍ലന്‍ഡില്‍ താമസം തുടരുന്നതിനും ജോലി ചെയ്യുന്നതിനുമുള്ള അപേക്ഷകള്‍ ഐറിഷ് പൗരത്വമുള്ളയാളുടെ പങ്കാളിയോ മക്കളോ ആയ നോണ്‍-ഇഇഎ ആംഗമെന്ന നിലയിലാകും പരിഗണിക്കുക. ഓരോരുത്തരുടെയും വ്യക്തിപരമായ സാഹചര്യങ്ങളും അപേക്ഷയില്‍ സമര്‍പ്പിച്ചിട്ടുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തിലാകും അപേക്ഷകളില്‍ തീരുമാനം എടുക്കുക. 2005 ന് ശേഷം ജനിച്ചവരില്‍ മാതാപിതാക്കളുടെ പൗരത്വവും താമസവും മുന്‍കാലചരിത്രവുമാണ് കണക്കിലെടുക്കുന്നത്. മാതാപിതാക്കളില്‍ ആരെങ്കിലും ഐറിഷ് പൗരത്വമുള്ള ആളാണെങ്കിലോ മുത്തശ്ശനോ മുത്തശ്ശിയോ അയര്‍ലണ്ടുകാരാണെങ്കിലും ഇത് സാധ്യമാണ്. എന്നാല്‍ ഇതിന് നിങ്ങള്‍ ജനനം ഫോറിന്‍ ബെര്‍ത്ത് രജിസ്റ്ററില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്.

നിങ്ങള്‍ ഒരു ഐറിഷ് പൌരനെ വിവാഹം ചെയ്താലും ഐറിഷ് പൗരത്വ നിയമത്തിന്റെ പരിധിയില്‍ വരും. വിവാഹത്താല്‍ പൌരത്വം അവകാശപ്പെടാന്‍ നിങ്ങള്‍ താഴെ പറയുന്ന വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്: കുറഞ്ഞത് മൂന്ന് വര്‍ഷക്കാലം വിവാഹ ബന്ധം പുലര്‍ത്തണം. നിങ്ങളുടെ അപേക്ഷയുടെ തീയതിക്ക് മുമ്പ് അയര്‍ലണ്ടില്‍ ഒരു വര്‍ഷം തുടര്‍ച്ചയായി താമസിച്ചിരിക്കണം.

അപേക്ഷ സമര്‍പ്പിച്ചുകഴിഞ്ഞാല്‍ ആറ് മാസത്തോളമാണ് സാധാരണ കാത്തിരിക്കേണ്ടത്. അടിയന്തിര സന്ദര്‍ഭങ്ങളില്‍ വേഗത്തിലുള്ള നടപടി ക്രമങ്ങളും ലഭ്യമാണ്; എന്നാല്‍ അധിക ചാര്‍ജ് ഈടാക്കും.

അപേക്ഷകള്‍ പൂരിപ്പിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍:

*18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കുള്‍പ്പെടെ ഓരോ നോണ്‍-ഇഇഎ അംഗത്തിനും പ്രത്യേക അപേക്ഷകള്‍ സമര്‍പ്പിക്കണം.
* അപേക്ഷകള്‍ ബ്ലോക്ക് ലെറ്ററില്‍ പൂരിപ്പിക്കണം. ആവശ്യമായ സ്ഥലത്ത് ടിക്ക് മാര്‍ക്ക് നല്‍കി പൂരിപ്പിക്കണം.
* അപേക്ഷകള്‍ പൂര്‍ണ്ണമായിരിക്കണം. സെക്ഷന്‍ നാലിലുള്ള സത്യപ്രസ്താവന നിര്‍ബന്ധമായും ഒപ്പിട്ടിരിക്കണം. അപൂര്‍ണ്ണമായ അപേക്ഷകള്‍ തിരിച്ചയയ്ക്കും.
* അപേക്ഷയോടൊപ്പം ഡോകുമെന്റുകളുടെ ഫോട്ടോകോപ്പികള്‍ സമര്‍പ്പിച്ചിരിക്കണം.
* ഏതെങ്കിലും വിവരങ്ങളോ ഡോക്യമെന്റുകളോ സമര്‍പ്പിക്കാന്‍ കഴിയാത്ത പക്ഷം ഇതിനുള്ള വിശദീകരണം എഴുതി തയാറാക്കി സമര്‍പ്പിക്കണം.
* സമര്‍പ്പിക്കുന്ന വിവരങ്ങളില്‍ മാറ്റങ്ങളുണ്ടായാല്‍ താമസം കൂടാതെ അക്കാര്യം ഐറിഷ് ന്യൂട്രലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസിനെ അറിയിക്കണം.

അപേക്ഷകര്‍ ഇവിടെ നിയമാനുസൃതം ജീവിക്കുന്നവരാണെന്നും ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരല്ലെന്നും അന്വേഷിച്ച് ബോധ്യപ്പെട്ടതിനു ശേഷമേ രാജ്യത്ത് താമസം തുടരുന്നതിനുള്ള അനുമതി നല്‍കുകയുള്ളൂ. അനുമതി ലഭിക്കുന്ന അപേക്ഷകരുടെ വിവരങ്ങള്‍ ഏതെങ്കിലും കാരണവശാല്‍ ബന്ധപ്പെട്ട വകുപ്പു മന്ത്രിയുടെ പരിഗണനയ്ക്കു വന്നാല്‍ ആ സമയത്ത് അപേക്ഷകരുടെ അനുമതി പുനപരിശോധിക്കാനുവാനോ റദ്ദാക്കുവാനോ ഉള്ള അധികാരം മന്ത്രിക്കുണ്ടായിരിക്കുന്നതാണ്. അത്തരം സാഹചര്യങ്ങളില്‍ അപേക്ഷനെ നാടുകടത്താന്‍ നിര്‍ദേശ നല്‍കാനും മന്ത്രിക്ക് അധികാരമുണ്ടായിരിക്കും. ഇതിന് കാരണമായ വിവരങ്ങള്‍ പ്രത്യേകം അപേക്ഷനു നല്‍കണമെന്നില്ല. താഴെപ്പറയുന്ന കാരണങ്ങളാലാണ് അനുമതി റദ്ദാക്കുന്ന സാചര്യമുണ്ടാകുക.

* വ്യവസ്ഥകള്‍ പാലിക്കാത്ത അപേക്ഷകള്‍
* അപേക്ഷകന്റെ സ്വഭാവവുമായി ബന്ധപ്പെട്ട്, ക്രിമിനല്‍ കുറ്റകൃത്യങ്ങളിലെ ഇടപെടലുകളുടെ പേരില്‍
* രജിസ്ട്രേഷന്‍ കൃത്യമായ നടത്തിയിട്ടില്ലാത്ത അപേക്ഷകള്‍
* തെറ്റായതും കൃത്യമല്ലാത്തതുമായ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകള്‍
* ഇതില്‍ പറയുന്നതല്ലാതെയുള്ള കാരണങ്ങള്‍ മൂലവും അനുമതി പുനപരിശോധിക്കപ്പെടാം.

പൂരിപ്പിച്ച അപേക്ഷകള്‍ അയക്കേണ്ട വിലാസം,

EU Treaty Rights Division
Irish Naturalisation and Immigration Service
13/14 Burgh Quay,
Dublin 2,
D02 XK70

comments


 

Other news in this section