സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: ജയസൂര്യയും സൗബിനും മികച്ച നടന്മാര്‍, നിമിഷ സജയന്‍ മികച്ച നടി

49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മന്ത്രി എകെ ബാലനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിന്‍ ഷാഹിറും പങ്കുവച്ചു. 50000 രൂപയും പ്രശസ്തിപത്രവുമാണ് ഇരുവര്‍ക്കും ലഭിക്കുക. ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ജയസൂര്യ അവാര്‍ഡിന് അര്‍ഹരായത്. സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിനാണ് സൗബിന്‍ പുരസ്‌കാരം നേടിയത്. മികച്ച നടിയായി നിമിഷ സജയന്‍ തെരഞ്ഞെടുക്കപ്പെട്ടു. ഒരു കുപ്രസിദ്ധ പയ്യന്‍, ചോല എന്നിവയിലെ അഭിനയമാണ് നിമിഷയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. ഷെരീഫ് സി സംവിധാനം … Read more