‘മാര്‍ വാലാ’ – വിശ്വാസോത്സവം ജൂലൈ 2,3 തീയതികളില്‍

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം കുട്ടികളുടെ വിശ്വാസോത്സവം ‘മാര്‍ വാലാ’ ജൂലൈ 2,3 തീയതികളില്‍ നടത്തപ്പെടും. കുട്ടികളില്‍ ക്രൈസ്തവിശ്വാസവും, പാരമ്പര്യങ്ങളും, സഭാപഠനങ്ങളും, കൂദാശാതിഷ്ഠിതജീവിതവും, മാനുഷികമൂല്യങ്ങളും, ബൈബിള്‍ അധിഷ്ഠിതമായ അറിവും പകര്‍ന്നുനല്‍കാനുതകുന്ന രണ്ട് ദിവസത്തെ പരിശീലന പരിപാടി താല ഫെര്‍ട്ടകെയിന്‍ ദേവാലയത്തിലാണ് നടക്കുക. (Church of Incarnation, Fettercairn) മതബോധനക്ലാസുകളിലെ രണ്ടാം മുതല്‍ ഏഴാം ക്ലാസുവരെ യുള്ള കുട്ടികള്‍ക്കായ് ചൊവ്വാ, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണു വിശ്വാസോത്സവം നടത്തപ്പെടുക. ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. … Read more