ഇടവക ദിനവും; വിശ്വാസ പരിശീലന വിഭാഗത്തിന്റെ വാര്‍ഷികവും .

ഗോള്‍വേ : ഗോള്‍വേ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഓഗസ്റ്റ് 24 ശനിയാഴ്ച സെന്റ് മേരീസ് കോളേജില്‍ വെച്ച് ഇടവക ദിനവും, വിശ്വാസ പരിശീലന വിഭാഗത്തിന്റെ വാര്‍ഷികവും ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞ് 2 മണിക്ക് ഗോള്‍വേ സെന്റ് മേരീസ് കോളേജില്‍ ചാപ്പലില്‍ ല്‍ വച്ച് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലയിന്‍ റവ. ഫാ. രാജേഷ് മേച്ചിറക്കത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയോടു കൂടി ആഘോഷങ്ങള്‍ക്ക് ആരംഭമാകും. തുടര്‍ന്ന് സെന്റ് മേരീസ് കോളേജിന്റെ ഓഡിറ്റോറിയത്തില്‍ പൊതുയോഗവും … Read more