ട്രക്ക് ഡ്രൈവര്‍ക്ക് 86,500 രൂപ പിഴ; രാജ്യത്തെ ഏറ്റവും വലിയ പിഴ; കേരളത്തിലും ഉടന്‍ നടപ്പാകും

ഒഡീഷയിലെ സാമ്പല്‍പൂരില്‍ മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ നടത്തിയ ട്രക്ക് ഡ്രൈവര്‍ക്ക് 86,500 രൂപ പിഴ. കഴിഞ്ഞയാഴ്ചയില്‍ നിരവധി ട്രാഫിക് നിയമലംഘനങ്ങള്‍ ഈ ഡ്രൈവര്‍ നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അശോക് ജാദവ് എന്ന ട്രക്ക് ഡ്രൈവര്‍ക്കാണ് രാജ്യത്ത് ഒരു ട്രാഫിക് നിയമ ലംഘകനില്‍ നിന്നും ഇന്നുവരെ ഈടാക്കിയിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ പിഴ ഈടാക്കുന്നത്. സെപ്തംബര്‍ 3നാണ് ഈ പിഴയിട്ടതെന്നാണ് വിവരം. ഇതിന്റെ ചലാന്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അധികാരപ്പെടുത്തിയിട്ടില്ലാത്ത ഒരാളെ ഡ്രൈവ് ചെയ്യാന്‍ അനുവദിച്ചതിന് 5000 രൂപ, ലൈസന്‍സില്ലാതെ വണ്ടിയോടിച്ചതിന് … Read more