ബ്രെക്‌സിറ്റ് പാര്‍ട്ടിയുമായി നീക്കുപോക്കില്ല;ട്രംപിന് മറുപടി നല്‍കി ബോറിസ് ജോണ്‍സണ്‍

ലണ്ടണ്‍ : ഡിസംബറില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് പാര്‍ട്ടിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബോറിസ് ജോണ്‍സണ്‍. ബ്രെക്‌സിറ്റ് പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ട യാതൊരു സാഹചര്യങ്ങളൊന്നുമില്ലെന്നാണ് ടോറികള്‍ കരുതുന്നത് എന്നും ജോണ്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു. ബ്രെക്‌സിറ്റ് പാര്‍ട്ടിയുമായി ചേര്‍ന്നു തെരഞ്ഞെടുപ്പിനെ നേരിടാന്‍ ജോണ്‍സണ് ട്രംപ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ മറ്റൊരു സഖ്യം ഉണ്ടാകുന്നത് ടോറികളെക്കാള്‍ പ്രയോജനപ്പെടുക ലേബറിന് ആയിരിക്കുമെന്നും ജോണ്‍സണ്‍ അഭിപ്രായപ്പെട്ടു. ബ്രെക്‌സിറ്റ് തീയതി 2020 ജനുവരി 31 ലേക്ക് നീട്ടിനല്‍കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരുന്നു. അതോടെയാണ് ബ്രിട്ടണില്‍ … Read more