ഐറിഷ് പൗരത്വ കേസ്; വിധി തടഞ്ഞുവെച്ചു; ആയിരക്കണക്കിന് പൗരത്വ അപേക്ഷകളും അനിശ്ചിതത്വത്തില്‍

ഡബ്ലിന്‍: അപ്പീല്‍ കോടതിയുടെ പരിഗണയ്‌ക്കെത്തിയ ഐറിഷ് പൗരത്വ കേസ് വിധി തടഞ്ഞവച്ചു. കേസിലെ വാദങ്ങള്‍ പൂര്‍ത്തിയായെങ്കിലും ചില കാര്യങ്ങളില്‍ ഇനിയും വ്യക്തത വരുത്താനുണ്ട് എന്നാണ് വിധി താത്കാലികമായി നീട്ടിവെച്ചുകൊണ്ട് അപ്പീല്‍ കോടതി വ്യക്തമമാക്കിയത്. ഐറിഷ് പൗരത്വ നിയമങ്ങളില്‍ ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യംചെയ്തുകൊണ്ടു ജസ്റ്റിസ് വകുപ്പാണ് കോടതിയില്‍ അപ്പീല്‍ നല്‍കിയത്. പൗരത്വ അപേക്ഷകര്‍ തുടര്‍ച്ചയായി രാജ്യത്ത് താമസിച്ചവര്‍ ആയിരിക്കനം എന്ന നിയത്തില്‍ വ്യക്തത വരുത്താനുണ്ട് എന്നാണ് അപ്പീല്‍ കോടതി പറഞ്ഞിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് ആണെങ്കില്‍ ഇത്തവണ ആര്‍ക്കും … Read more