അയോദ്ധ്യ കേസ്: വിധി നാളെ 10.30 ഓടെ; യു.പി യില്‍ സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: രാജ്യം ഉറ്റുനോക്കുന്ന അയോദ്ധ്യ കേസില്‍ നാളെ വിധിപ്രഖ്യാപിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രഖ്യാപിക്കുന്നത്. അല്പനേരത്തിനു മുന്‍പാണ് വിധി പ്രഖ്യാപനം നാളെയാണെന്ന് സുപ്രീം കോടതി അറിയിച്ചത്. അയോധ്യയില്‍ തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ എത്തിയ14 ഹര്‍ജികളിലാണ് ഭരണഘടന ബഞ്ച് വാദം കേട്ടത്. വാദം കേള്‍ക്കലിന്റെ അവസാന ദിവസം നാടകീയമായ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്. ഹിന്ദു മഹാ സഭയുടെ അഭിഭാഷകന്‍ വികാസ് സിങ് സമര്‍പ്പിച്ച രേഖകള്‍ സുന്നി വഖഫ് ബോര്‍ഡ് … Read more