ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ആചരിച്ചു.

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ചില്‍ മരിച്ചവരുടെ ഓര്‍മ്മത്തിരുനാള്‍ ഭക്ത്യാദരങ്ങളോടെ ആചരിച്ചു. ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ്, ഫാ.ഷോജി വര്‍ഗീസ് (abbeyfeale) എന്നിവരുടെ കാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയും ഒപ്പീസും അര്‍പ്പിക്കപ്പെട്ടു. ഫാ.ഷോജി വര്‍ഗീസ് വചനസന്ദേശം നല്‍കി. തിരുനാള്‍ ഏറ്റെടുത്തു നടത്തിയ കുടുംബങ്ങള്‍ വി.കുര്‍ബാന മദ്ധ്യേ തിരികള്‍ കാഴ്ചയായി സമര്‍പ്പിച്ച് വേര്‍പിരിഞ്ഞുപോയ തങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിച്ചു. ഇടവക സമൂഹത്തിലെ നിരവധി ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍മ്മിക്കാനും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുമായി ദേവാലയത്തില്‍ എത്തുകയും … Read more