പ്രതിസന്ധി രൂക്ഷം: റിലയന്‍സ് തലപ്പത്തുനിന്നും രാജിവെച്ച് അനില്‍ അംബാനി…

മുംബൈ: കടക്കെണിയിലകപ്പെട്ട റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്നും അനില്‍ അംബാനി രാജി വെച്ചു. പാപ്പരായി പ്രഖ്യാപിക്കുന്നതിന്റെ (Corporate Insolvency Resolution Process) നടപടിക്രമങ്ങളുടെ ഭാഗമായി കമ്പനിയുടെ ആസ്തികള്‍ വില്‍ക്കുന്ന നടപടികള്‍ തുടങ്ങാനിരിക്കെയാണ് രാജി. ഡയറക്ടര്‍മാരായ ഛായാ വിരാനി, റൈന കരാനി, മഞ്ജരി കാക്കര്‍, സുരേഷ് രംഗാചാര്‍ എന്നിവരും രാജി വെച്ചിട്ടുണ്ട്. കമ്പനിയുടെ ഡയറക്ടറും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറുമായ മണികണ്ഠന്‍ വി-യും രാജി സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥാപനത്തിന് കടം നല്‍കിയവരുടെ സമിതി ഈ രാജികള്‍ പരിശോധിക്കുകയും മേല്‍നടപടികള്‍ എടുക്കുകയും … Read more