ശൈലജ ടീച്ചറെയും ആരോഗ്യ രംഗത്ത് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യന്‍ ഇമിഗ്രന്‍സിനേയും അനുമോദിക്കുന്നത് നാളെ; അംബാസഡറും ഐ എം ഒ ജെനറല്‍ സെക്രട്ടറിയും മുഖ്യാതിഥികള്‍…

ഡബ്ലിന്‍: കേരള ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെയും അയര്‍ലണ്ടിലെ ആരോഗ്യ മേഖലയില്‍ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ച മലയാളികളെയും ക്രാന്തി ആദരിക്കുന്നു. നാളെ ബുധനാഴ്ച്ച വൈകിട്ട് ആറരക്കാണ് ചടങ്ങ് സംഘടി പ്പിക്കുന്നത്. റെഡ് കൗ മോറന്‍ ഹോട്ടലില്‍ വച്ചാണ് പരിപാടി. ചടങ്ങില്‍ ഇന്ത്യയിലെ മികച്ച ആരോഗ്യ മന്ത്രി എന്ന നിലയിലും രണ്ടു നിപ വൈറസ് ദുരന്തത്തെ അതിജീവിക്കാന്‍ കേരളത്തെ നയിച്ചു ലോക ശ്രദ്ധ നേടുകയും അഭിനന്ദനങ്ങളും നിരവധി അവാര്‍ഡുകളും തേടിയെത്തുകയും ചെയ്ത കേരളത്തിന്റെ പ്രിയ മന്ത്രി … Read more