സ്വീഡിഷ് രാജാവിന്റെ എളിമകണ്ട് ഞെട്ടി എയര്‍ ഇന്ത്യയിലെ ജീവനക്കാരും, യാത്രക്കാരും….

ന്യൂഡല്‍ഹി: ഇന്ന് ഡല്‍ഹി വിമാനത്താവളത്തിലെത്തിയ സ്വീഡിഷ് രാജാവും, രാജ്ഞിയും ഏവരെയും ഞെട്ടിച്ചു. സ്വീഡിഷ് രാജാവ് കാള്‍ ഗുസ്തഫ് ഫോക്ക് ഗുബെര്‍ട്ടസും, പത്‌നി സില്‍വിയ റെനാറ്റെ സെമര്‍ലാത്തുമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ എളിമയുടെ പര്യായമായി മാറിയത്. എയര്‍ ഇന്ത്യയുടെ വാണിജ്യ വിമാനത്തില്‍ വന്നിറങ്ങിയവര്‍ വിവിഐപികളാണ്. എന്നാല്‍ അങ്ങനെയൊരു ഭാവമൊന്നുമില്ലാതെ അവര്‍ സ്വന്തം ബാഗുമെടുത്ത് നടന്നു. ഈ എളിമ കണ്ടാണ് വിമാനത്തിലെ ജീവനക്കാരും മറ്റു യാത്രക്കാരും ആശ്ചര്യം പൂണ്ടത്. അഞ്ച് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നു രാജാവും റാണിയും. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ രാജാവിന്റെയും … Read more