കൊച്ചി : ഇന്ത്യന്‍ നാവികസേനയില്‍ ആദ്യത്തെ വനിതാ പൈലറ്റ് എന്ന ബഹുമതി സ്വന്തമാക്കി ബീഹാര്‍ സ്വദേശിനി ശിവാംഗി. സ്ത്രീകള്‍ ഏറെക്കാലമായി നാവികസേനയുടെ ഭാഗമാണെങ്കിലും ഇതുവരെ പൈലറ്റ് പദവിയില്‍ എത്തിയിരുന്നില്ല. ഒബ്സര്‍വര്‍ ജോലിയില്‍ സ്ത്രീകളുമുണ്ടായിരുന്നു. എന്നാല്‍ പൈലറ്റാകുകയെന്നത് മറ്റൊന്നാണ്. ആദ്യമായി ഒരു സ്ത്രീ പൈലറ്റായിരിക്കുന്നു. ഇത് കൂടുതല്‍ സ്ത്രീകളെ സേനയില്‍ ചേരാന്‍ പ്രേരിപ്പിക്കും.
അവര്‍ ചോപ്പറുകളും യുദ്ധവിമാനങ്ങളുമായിരിക്കും പറപ്പിക്കുക. ശിവാംഗി പറഞ്ഞു. കഴിഞ്ഞ വര്‍ഷം അവസാന വര്‍ഷ പരിശീലനത്തിനു ശേഷമാണ് ശിവാംഗി നാവികസേനയുടെ ഭാഗമായത്. ഇന്നു പൈലറ്റായി ചുമതലേറ്റ ശിവാംഗി നാവികസേനയുടെ നിരീക്ഷണവിമാനമായ ഡോണിയര്‍ ആയിരിക്കും പറത്തുക. കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്ത് വെച്ചായിരുന്നു ശിവാംഗിയ്ക്ക് അഭിമാന മുഹൂര്‍ത്തം.
സിക്കിം മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ശിവാംഗി ജയ്പൂരിലെ മാളവ്യ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലാണ് ഉപരിപഠനത്തിന് ചേര്‍ന്നത്. എന്നാല്‍ ഇവിടെ പഠനം പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ നാവിക സേനയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ചെറു പ്രായത്തില്‍ ഒരു മന്ത്രി ഹെലികോപ്റ്ററില്‍ പറന്നിറങ്ങുന്നത് കാണാനായി മുത്തച്ഛനോടൊപ്പം പോയ സംഭവമാണ് ശിവാംഗിയുടെ ജീവിതത്തിലെ വഴിത്തിരിവായത്. അന്ന് എല്ലാരും മന്ത്രിയെ ശ്രദ്ധിച്ചപ്പോള്‍ കുഞ്ഞു ശിവാംഗി കണ്ടത് പൈലറ്റിനെ ആയിരുന്നു. ഒരു ദിവസം താനും ഇതുപോലൊന്നു പറത്തുമെന്ന് അന്ന് മനസ്സില്‍ കുറിച്ചെന്നും ശിവാംഗി പറഞ്ഞു. കൊച്ചി