പിണറായി സര്‍ക്കാര്‍ മന്ത്രിസഭയില്‍ അഴിച്ചുപണി; തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും ശക്തിപ്പെടുത്തുക ലക്ഷ്യം…

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം മാത്രം ബാക്കി നില്‍ക്കെ മന്ത്രിസഭ മുഖം മിനുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കാബിനറ്റിലെ രണ്ട് സിപിഎം മന്ത്രിമാരെ മാറ്റിയേക്കും. മാസങ്ങള്‍ക്കിപ്പുറം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാര്‍ട്ടിയെയും സര്‍ക്കാറിനെയും ശക്തിപ്പെടുത്തുക ഉള്‍പ്പെടെ മുന്നില്‍ കണ്ടാണ് നീക്കമെന്നാണ് സൂചന. പുനഃസംഘടനയില്‍ ടൂറിസം മന്ത്രി എ.സി മൊയ്തീനും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും മന്ത്രിസഭയില്‍ നിന്ന് പുറത്ത് പോയേക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, രണ്ട് പേര്‍ … Read more