വിസ്ഫോടനം നിലയ്ക്കാതെ വൈറ്റ് ഐലൻഡ്; കൂടുതൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ ഇനിയും വൈകും

വെല്ലിങ്ടണ്‍: ന്യൂസിലാൻഡ്ലെ വൈറ്റ് ഐലൻഡിൽ ഇപ്പോഴും പ്രകമ്പനങ്ങൾ തുടരുന്നു. നിലവിൽ വിസ്‍ഫോടനം നടക്കുന്നതിനാല്‍ ദ്വീപില്‍ കുടുങ്ങി മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ തടസ്സപെടുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആറുപേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി കണ്ടെത്താനുള്ളത് എട്ട് പേരെയാണ്. പൊള്ളലേറ്റാണ് എല്ലാവരും മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മുപ്പതിലധികം പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പത്തു പേരെങ്കിലും മരിച്ചിട്ടുണ്ടാകുമെന്നാണ് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 47 പേരാണ് അഗ്നിപര്‍വത സ്‍ഫോടനം നടക്കുമ്പോള്‍ ദ്വീപില്‍ ഉണ്ടായിരുന്നത്. ഇനി കണ്ടെത്താനുള്ളത് എട്ട് പേരെയാണ്. ഇവരും … Read more