പൗരത്വ ബില്ലുമായി ബന്ധപ്പെട്ട പ്രതിഷേധം: ഗുവാഹത്തിയിൽ പോലീസ് വെടിവെയ്പ്പിൽ മൂന്നുപേർ മരിച്ചു

ഗുവാഹത്തി: കേന്ദ്രസർക്കാരിന്റെ പൗരത്വ ബില്ല് പാസ്സാക്കിയതിനെതിരെ തുടരുന്ന പ്രതിഷേധത്തിൽ അസമിൽ മൂന്ന് പേർ വെടിയേറ്റ്‌ മരിച്ചു. ഗുവാഹത്തിയിൽ തെരുവിലിറങ്ങിയ ജനങ്ങൾക്കു നേരെ ഉണ്ടായ പൊലീസ് വെടിവെപ്പിൽ പരിക്കേറ്റവരാണ് മരിച്ചതെന്ന് ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ലാലുംഗാവോ മേഖലയില്‍ വെടിവെപ്പുണ്ടായതായി നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പിന്നാലെയാണ് മരണ വാർത്ത പുറത്ത് വന്നത്. കഴിഞ്ഞ രാത്രിയിൽ നിലവിൽ വന്ന നിരോധനാജ്ഞ ലംഘിച്ചാണ് അസമിലെ ജനങ്ങൾ തെരുവിൽ പ്രതിഷേധവുമായി ഇറങ്ങിയത്. വിദ്യാർ‌ത്ഥികൾ ക്ലാസുകളിൽ ഹാജരാകാഞ്ഞതിനെ തുടർന്ന് കോളജുകൾ അടച്ചിട്ട … Read more