മുബൈയിൽ പൗരത്വ ബില്ലിനെതിരെ പ്രതിഷേധിച്ച കണ്ണൻ ഗോപിനാഥൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിൽ

മുംബൈ: ദേശീയ പൗരത്വ ബില്ലിനെതിരെ മുംബൈ മറൈന്‍ഡ്രൈവില്‍ പ്രതിഷേധം നടത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണന്‍ ഗോപിനാഥന്‍ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. പൗരത്വ ഭേദഗതി ബില്ലും ദേശീയ പൗരത്വ പട്ടികയുടെ നടപ്പാക്കല്‍ രീതിയും ഭരണഘടനാവിരുദ്ധവും വിവേചനപരവുമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം സംഘടിക്കപെട്ടത്. ഭാരത് ബച്ചാവോ ആന്ദോളനിലെ ഫിറോസ് മിതിബോര്‍വാല, ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ (ടിസ്) ഫഹദ് അഹമ്മദ്, അഖില്‍ ഭാരതീയ പരിവാറിലെ അമോല്‍ മാദം, ഓള്‍ ഇന്ത്യ തന്‍സീം … Read more