പൗരത്വ നിയമത്തിനെതിരായ കേരളത്തിലെ ആദ്യ ബഹുജന പ്രക്ഷോഭത്തിന്‌ ഇന്ന് കൊച്ചിയിൽ തുടക്കം

കൊച്ചി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ പൊതു നിരത്തുകളിലും, ക്യാമ്പസുകളിലും തുടങ്ങിയ പൗരത്വ ബില്ലിനെതിരെയുള്ള സമരങ്ങൾ ഇന്ത്യയുടെ എല്ലാ ഭാഗങ്ങളിലും പടർന്ന് പന്തലിക്കുമ്പോൾ കേരളവും ഒരു ബഹുജന പ്രക്ഷോഭത്തിന്‌ ഇന്ന് തുടക്കം കുറിക്കുകയാണ്. പൗരത്വഭേദഗതി നിയമം പിന്‍വലിക്കുക, ദേശീയ പൗരത്വ രജിസ്റ്റര്‍ ബഹിഷ്‌കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉയര്‍ത്തി കൊണ്ടാണ് ലോംഗ് മാര്‍ച്ച്. കലൂർ അന്താരാഷ്ട്ര സ്റ്റേ‍ഡിയത്തിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിൽ ആണ് അവസാനിച്ചത്. മാര്‍ച്ചില്‍ വിവിധ മത, രാഷ്ട്രീയ വിഭാഗങ്ങളിലുള്ളവർ, തൊഴിലാളികൾ, ട്രാൻസ് … Read more