‘അവരെ മാവോയിസ്റ്റുകൾ ആക്കിമാറ്റിയത് പിണറായി വിജയൻ’; മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് കെ ആർ മീര

തിരുവനന്തപുരം: കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർത്ഥികളായ അലനെയും, താഹയെയും അറസ്റ്റ് ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എഴുത്തുകാരി കെആർ മീര. ഇവരെ ‘മാവോയിസ്റ്റുകളാക്കി’ തീർക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് കെആർ മീര വിമർശിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിമർശനം ഉന്നയിച്ചത്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ; ഒരു പത്തൊമ്പതു വയസ്സുകാരനെ അഞ്ചു കൊല്ലമായി നിരീക്ഷിച്ച് നിരീക്ഷിച്ച് പഠിച്ചതിനുശേഷമാണ് അറസ്റ്റ് എന്ന് പോലീസ് പറയുന്നതു വിശ്വസിക്കാം. എന്തുകൊണ്ട് ഈ അഞ്ചു കൊല്ലത്തിനിടയില്‍ അവനെ തിരുത്താനും … Read more