ഹേമന്ത് സോറന്‍ ജാർഖണ്ഡ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു

റാഞ്ചി: ജാര്‍ഖണ്ഡിന്റെ 11ാമത് മുഖ്യമന്ത്രിയായി ജെഎംഎം (ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച) നേതാവ് ഹേമന്ത് സോറന്‍ അധികാരമേറ്റു. റാഞ്ചിയിയില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. ജെഎംഎം, കോണ്‍ഗ്രസ്, ആര്‍ജെഡി എന്നിവയുടെ സഖ്യമാണ് സംസ്ഥാനത്ത് ബിജെപി ഭരണം അവസാനിപ്പിച്ച് അധികാരത്തിലെത്തിയത്. 2018മേയില്‍ എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ പോലെ പ്രതിപക്ഷ കക്ഷികളുടെ ശക്തിപ്രകടനമായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, … Read more