കലാഭവൻ മണിയുടെ മരണം കൊലപാതകമല്ലെന്ന് സിബിഐ റിപ്പോർട്ട്

തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ മരണത്തിലെ ദുരൂഹത നീക്കി സി ബി ഐ റിപ്പോർട്ട് പുറത്തുവന്നു. മണിയുടെ മരണം കരൾ രോഗത്തെ തുടർന്നാണ് സംഭവിച്ചതെന്ന് റിപ്പോർട്ടൽ വ്യക്തമാക്കുന്നു. വയറ്റിൽ കണ്ടെത്തിയ വിഷാംശം മദ്യത്തിൽ നിന്നുള്ളതാണെന്നും സിബിഐ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എറണാകുളം സിജെഎം കോടതിയിലാണ് 35 പേജുളള അന്വേഷണ റിപ്പോർട്ട് സിബിഐ സംഘം സമർപ്പിച്ചത്. പോണ്ടിച്ചേരി ജിപ്മെറിലെ വിദഗ്ധ സംഘമാണ് സിബിഐക്ക് റിപ്പോർട്ട് നൽകിയത്. കേസുമായി ബന്ധപ്പെട്ട് 7 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ലിവർ സിറോസിസാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. … Read more