പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ നടക്കുമ്പോൾ ഇതിന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളവും. കേന്ദ്രസർക്കാരിന്റെ ഈ നിയമത്തിനെതിരെ നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രമേയം അവതരിപ്പിച്ചു. ‘പൗരത്വ നിയമം ഭരണഘടനയുമായി ചേർന്ന് നിൽക്കുന്നതല്ല. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കും. നിയമം പാർലമെൻ‌റിൽ അവതരിപ്പിച്ചതിന് പിന്നാലെ രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണ്’. അതുകൊണ്ട് നിയമം റദ്ദാക്കാൻ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രി പ്രമേയത്തിൽ ആവശ്യപ്പെട്ടു. പൗരത്വ നിയമത്തിന് പിന്നാലെ എൻ‌ആർസി നടപ്പാക്കുമെന്ന് പറയുമ്പോൾ ഉയർന്ന മറ്റൊരു … Read more