400-ലേറെ റൺസ് പിറന്ന ത്രില്ലറില്‍ ടി20 ലോകചാമ്പ്യന്മാരെ അട്ടിമറിച്ച് ലോക റെക്കോർഡുമായി  അയര്‍ലണ്ട്

അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ നിലവിലെ ടി20 ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് അയര്‍ലണ്ട്. നാല് റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസിനെ ക്രിക്കറ്റിലെ കുഞ്ഞന്മാരായ അയര്‍ലണ്ട് അട്ടിമറിച്ചത്. സ്‌കോര്‍അയര്‍ലണ്ട്: 208/7(20 ഓവർ )വെസ്റ്റ് ഇന്‍ഡീസ്: 204/7(20ഓവർ) ആദ്യം ബാറ്റു ചെയ്ത അയര്‍ലണ്ട് 7 വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഓപ്പണിങ്  വിക്കറ്റിലെ പോള്‍ സ്റ്റിര്‍ലിങിന്റേയും(47 പന്തില്‍ 95) കെവിന്‍ ഒ ബ്രിയന്റേയും(32 പന്തില്‍ 48) ബാറ്റിംങാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ആദ്യ ആറ് ഓവറിലെ പവര്‍പ്ലേയില്‍ വിക്കറ്റ് … Read more