Sunday, September 20, 2020

Archive

 1. ചൂട് കാപ്പി വീണ് സ്വകാര്യ ഭാഗങ്ങൾക്ക് പൊള്ളൽ;യുവതിക്ക് 30000 യൂറോ നഷ്ട പരിഹാരം

  Leave a Comment

  ഡബ്ലിനിലെ ക്ലോണ്ടാല്ക്കലിനിലെ  മക്ഡൊണാൾഡിന്റെ ഡ്രൈവ്-ത്രൂവിൽ 29 – കാരി കീറ കോർബോയ് എന്ന സ്ത്രീയുടെ തുടയിലും മറ്റ് സ്വകാര്യ ഭാഗങ്ങളിലും കാപ്പി വീണ് പൊള്ളിയതിനെ തുടർന്ന്, സർക്യൂട്ട് സിവിൽ കോടതി 30,000 യൂറോ നഷ്ടപരിഹാരം നൽകാൻ വിധിച്ചു.


  2017 നവംബറിൽ ആണ് സംഭവം നടന്നത്.  ക്ലോണ്ടാല്ക്കലിനിലെ  ദി മിൽ ഷോപ്പിംഗ് സെന്ററിലെ ഡ്രൈവ്-ത്രൂ റെസ്റ്റോറന്റിൽ നിന്നും ഒട്ടും സുരക്ഷിതമല്ലാതെയുള്ള സെർവിങ്ങ് രീതിയാണ് അപകടം വരുത്തിവച്ചത്.


  അതേസമയം, കാറിലേക്ക് ചൂടു കാപ്പി സെർവ് ചെയ്തതിന് ശേഷം, വണ്ടി മുന്നോട്ട് എടുത്തതാണ്, ചൂട് പാനിയം ദേഹത്ത് വീഴാൻ കാരണമെന്നും ആക്ഷേപം ഉണ്ട്.

  തനിക്ക് ധാരാളം പൊള്ളലേറ്റതായും റെസ്റ്റോറന്റ് ഓഫീസിൽ പ്രാഥമിക ചികിത്സക്ക് ശേഷം ആറ് തവണ സെന്റ് ജെയിംസ് ആശുപത്രിയിൽ ചികിത്സ തേടിയെന്നും അവരുടെ അഭിഭാഷകൻ ബാരിസ്റ്റർ നോയൽ കോസ്ഗ്രോവ് പറഞ്ഞു.


  അപകടത്തിന് ശേഷം കുറഞ്ഞത് ആറ് ആഴ്ചയെങ്കിലും കഠിന വേദന അനുഭവിച്ചിട്ടുണ്ടെന്നും, എട്ടുമാസമായി പങ്കാളിയുമൊത്ത് അടുത്ത ബന്ധം പുലർത്താൻ കഴിഞ്ഞില്ലെന്നും അവർ പറഞ്ഞു.
  പരിക്കുകൾ എട്ട് മാസം വരെ പൂർണ്ണമായി പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും, മാത്രമല്ല അവളുടെ മുറിവുകളുടെ ഫോട്ടോകൾ, പരിക്കിന്റെ ഗൗരവം എത്രത്തോളം എന്നതിന് ഉത്തമ തെളിവാണെന്നും ജഡ്ജി സൂചിപ്പിച്ചു.

  “അവ വളരെ സെൻസിറ്റീവ് പ്രദേശത്ത് പൊള്ളലേറ്റവയാണ്, സംഭവത്തിന് ശേഷം അഞ്ച് മാസമോ അതിൽ കൂടുതലോ ലൈംഗിക പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്,” ജഡ്ജി കോമർഫോർഡ് പറഞ്ഞു.പരിക്കുകൾ വളരെയധികം സമ്മർദ്ദവും വേദനായും ഉണ്ടാക്കിയെങ്കിലും, അവയുടെ ഫലമായി സ്ഥിരമായ പ്രത്യാഘാതങ്ങളുണ്ടായതായി തെളിവുകളില്ലെന്നും, അതിനാൽ ഭാവി നാശനഷ്ടങ്ങൾക്ക് സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും,നിയമപരമായ ചിലവുകൾക്കൊപ്പം 30,000  യൂറോ നഷ്ടപരിഹാരം നൽകണമെന്ന് കോടതി അഭിപ്രായപ്പെട്ടു.

  നിയമചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ കോഫി സ്കാൽഡിംഗ് കേസുകളിലൊന്നാണ് മക്ഡൊണാൾഡ്സും ന്യൂ മെക്സിക്കോയിലെ 79 വയസ്സുള്ള Albuquerque യും തമ്മിൽ നടന്നത്. 1992 ൽ തന്റെ ചെറുമകന്റെ കാറിൽ ഇരിക്കുമ്പോൾ,കോഫി കപ്പ് കാലുകൾക്കിടയിൽ വച്ചതിനെ തുടന്ന് അപകടം ഉണ്ടായി. ഇത് അവരുടെ തെറ്റാണെങ്കിലും , പക്ഷേ വിളമ്പിയ കാപ്പിയുടെ ഉയർന്ന താപനിലയാണ് പ്രശ്‌നമായത്. ഇത് അവളുടെ കാലുകളിലും ജനനേന്ദ്രിയത്തിലും പൊള്ളലേൽപ്പിച്ചു. തുടർന്ന് വിപുലമായ ശസ്ത്രക്രിയ നടത്തേണ്ടതായും വന്നു.3 മില്യൺ ഡോളർ നഷ്ട പരിഹാരത്തിന് കോടതി വിധി വന്നെങ്കിലും, 60000 ത്തോളം ഡോളർ നൽകി കമ്പനി പിന്നീട് ഈ കേസ് ഒത്തു തീർപ്പാക്കി.

WhatsApp chat