അയര്‍ലന്‍ഡില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ Re-entry വിസ താത്കാലികമായി നിര്‍ത്തലാക്കി

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അയര്‍ലന്‍ഡിലേക്ക് പുനപ്രവേശിക്കാനുള്ള Re-entry വിസ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തലാക്കി. രാജ്യത്തേക്ക് പുനപ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അയര്‍ലന്‍ഡില്‍ നിയമപ്രകാരം താമസിക്കാന്‍ അനുവാദമുള്ള രക്ഷിതാക്കളുടെ കൂടെ മാത്രമേ സാധ്യമാവുകയുള്ളു. കുട്ടിയുടെ നിയമപ്രകാരമുള്ള രക്ഷിതാവാണ് കൂടെയുള്ളത് എന്ന് തെളിയിക്കാനുള്ള രേഖകളും ഹാജരാക്കേണ്ടതുണ്ട്.

രക്ഷിതാവും കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്നതിനായി താഴെ പറയുന്ന രേഖകള്‍ ഹാജരാക്കാവുന്നതാണ്

ബര്‍ത്ത്/അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ്, കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്ന ഗാര്‍ഡിയന്‍ഷിപ്പ് പേപ്പര്‍
വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ സര്‍നെയിം വ്യത്യസ്തമാണെങ്കില്‍ വിവാഹമോചന സര്‍ട്ടിഫിക്കറ്റ്.
രക്ഷിതാവ് മരണപ്പെട്ട കുട്ടിയാണെങ്കില്‍ രക്ഷിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ റീ-എന്‍ട്രി വിസകള്‍ക്കായി നിലവില്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളും, പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും ഉടന്‍ അപേക്ഷകരിലേക്ക് മടക്കി അയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കുട്ടികള്‍ക്കൊപ്പം യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്കായി http://irishimmigration.ie/at-the-border/travelling-with-children എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

comments

Share this news

Leave a Reply

%d bloggers like this: