കോർക്കിൽ നടന്ന അക്രമസംഭവത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ

By Rose Malayalam Desk

കോര്‍ക്ക് സിറ്റിയില്‍ നടന്ന അക്രമസംഭവത്തില്‍ കൗമാരക്കാരന്‍ അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ചെ 1 മണിയോടെ Blackrock പ്രദേശത്ത് വച്ചുണ്ടായ അക്രമത്തില്‍ ഉള്‍പ്പെട്ടെന്ന സംശയിക്കുന്നയാളാണ് ഗാര്‍ഡയുടെ പിടിയിലായത്.

സംഭവത്തില്‍ പരുക്കേറ്റ മറ്റൊരു കൗമാരക്കാരന്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണ്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments