ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ഗാര്‍ഡ നടത്തിയ പ്രത്യേക റോഡ് പരിശോധകളിലായി 2,400-ലധികം ഡ്രൈവര്‍മാര്‍ അമിതവേഗത്തിന് പിടിയില്‍. വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍ ആരംഭിച്ച പരിശോധന ഇന്ന് (ചൊവ്വ) രാവിലെ 7 മണിക്കാണ് അവസാനിച്ചത്.
ഇന്നലെ രാവിലെ വരെയുള്ള കണക്കുകള്‍ പ്രകാരം നാല് ദിവസത്തിനിടെ 240-ലധികം പേരാണ് ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായും, സീറ്റ് ബെല്‍റ്റ് ഇടാതിരുന്നതായും കണ്ടെത്തിയത് എന്ന് ഗാര്‍ഡ അറിയിച്ചു. പതിവ് പരിശോധനകള്‍ക്ക് പുറമെ നടത്തിയ പ്രത്യേക ലഹരി പരിശോധനകളില്‍ 123 പേര്‍ ലഹരിയുപയോഗിച്ച് വാഹനമോടിച്ചതിനും പിടിയിലായി.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments