ഡബ്ലിന്‍: ശനിയാഴ്ച്ച ഡണ്‍സ് തൊഴിലാളികള്‍ സമരവുമായി തെരുവില്‍. ഡണ്‍സിന്‍റെ ഐറിഷ് ആസ്ഥാന ഓഫീസിലേയ്ക്കാണ് പ്രകടനം നടത്തുക. ഡീസന്‍സി ഫോര്‍ ഡ്യൂണസ് വര്‍ക്കേഴ്സ് എന്ന പേരില്‍ ജീവനക്കാര്‍ ക്യാംപെയിന്‍ നടത്തുന്നുണ്ട്. ഏപ്രിലില്‍ ഇവര്‍ ഒരു സമരം നടത്തിയിരുന്നു. ജോലിക്കാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി കൂറെ കൂടി പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ചാണ് നാളെ പ്രതിഷേധ പരിപാടി നടത്തുന്നത്.
മാന്യമായ തൊഴിലിനും വേതനത്തിനും വേണ്ടിയുള്ള സമരമാണിതെന്ന് ക്യാംപെയിന്‍കാര്‍ പറയുന്നു. വേതനക്കുറവും ജോലിയിലെ സ്ഥിരതയില്ലായ്മയും ഡണ്‍സ് തൊഴിലാളികളുടെ മാത്രം പ്രശ്നമല്ല. പതിനായിരക്കണക്കിന് കടകളിലും ഇത് തന്നെയാണ് സ്ഥിതി. അത് കൊണ്ട് തന്നെ ശനിയാഴ്ച്ചയിലെ പ്രക്ഷോഭത്തില്‍ വിവിധ മേഖലയില്‍ നിന്നുള്ളവരുടെ പിന്തുണയും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ വ്യക്തമാക്കുന്നു.
മാന്‍ഡേറ്റ് തൊഴിലാളി യൂണിയന്‍ ഡ്യൂണസ് പ്രശ്നം സുരക്ഷിതമായ തൊഴില്‍ സമയത്തിനും മതിയാ വേതനത്തിനും വേണ്ടിയുള്ളതാണെന്ന് വ്യക്തമാക്കുന്നു. ജീവനക്കാര്‍ക്ക് അവരുടെ തൊഴിലാളിയൂണയിനുണ്ടാക്കുന്നതിനും പ്രതിനിധീകരിക്കുന്നതിനും ഉള്ള അവകാശമുണ്ടെന്നും സംഘടനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നും വ്യക്തമാക്കുകയും ചെയ്യുന്നു. കഴിഞ്ഞ മാസം ഡണ്‍സ് മൂന്ന് ശതമാനം വേതന വര്‍ധന മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ മാന്‍ഡേറ്റ് യൂണിയന്‍റെ ജെറി ലൈറ്റ് വ്യക്തമാക്കുന്നത് ഇത് മാത്രമല്ല തൊഴില്‍ ഉറപ്പ് വലിയൊരു പ്രശ്നമാണെന്നുമാണ്. സാമ്പത്തികമായി തിരിച്ച് വരുന്ന ഈ ഘട്ടത്തില്‍ അതിന്‍റെ ഗുണം എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെടുന്നു.
മെറിസണ്‍ സ്ക്വയറില്‍ നിന്ന് ഒരു മണിക്കാണ് മാര്‍ച്ച് ആരംഭിക്കുന്നത്. ഇവിടെ നിന്ന് ജോര്‍ജ്ജ് സ്ട്രീറ്റിലെ ഡ്യൂണസിന്‍റെ ആസ്ഥാന ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ നീങ്ങും