ഐപിസി യുകെ & അയര്‍ലന്‍ഡ് റീജിയന്‍ എട്ടാമത് ആനുവല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു

ബ്രിസ്റ്റോള്‍ന്: ബ്രിസ്റ്റോള്‍ ഇന്ത്യ പെന്തക്കോസ്ത് ചര്‍ച്ച് എട്ടാമത് ആനുവല്‍ കണ്‍വന്‍ഷന്‍ ആത്മാവിന്റെ നിറവില്‍ അനുഗ്രഹ പൂര്‍ണ്ണമായി സമാപിച്ചു. മേയ് 29നു വൈകിട്ട് 6 മണിക്ക് പാസ്റ്റര്‍ ബാബു സക്കറിയായുടെ അധ്യക്ഷതയില്‍ കൂടിയ ആത്മീയ സമ്മേളനം റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം എചയ്തു. യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു. സങ്കീര്‍ത്തനം 29:3, 4 അടിസ്ഥാനമാക്കി സംസാരിച്ചു. തുടര്‍ന്ന് വിവിധ യോഗങ്ങളില്‍ ജനറല്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണ്‍, പാസ്റ്റര്‍ എം. കെ. ജോര്‍ജ് പാസ്റ്ററന്മാരായ സി. ടി. ഏബ്രഹാം (റീജിയണ്‍ സെക്രട്ടറി) പാസ്റ്റര്‍ രാജന്‍ ചാക്കോ, ടി. ഇ. വര്‍ഗീസ്, സിസ്റ്റര്‍ ജോയമ്മ വര്‍ഗീസ് എന്നീവര്‍ ദൈവ വചനം സംസാരിച്ചു.

ശനിയാഴ്ച രാവിലെ പൊതു സമ്മേളനം, പിവൈപിഎ, സഹോദരി സമാജം എന്നിവയുടെ വാര്‍ഷിക സമ്മേളനം നടന്നു. പിവൈപിഎ ടാലന്റ് ടെസ്റ്റില്‍ ഐപിസി ബ്രിസ്റ്റോള്‍ ചര്‍ച്ചില്‍ ഓവര്‍ ഓള്‍ ചാമ്പ്യന്മാര്‍ക്കുളള ട്രോഫി നേടി.

ഞായറാഴ്ച്ച രാവിലെ സംയുക്ത ആരാധനയില്‍ പാസ്റ്റര്‍ ബാബു സക്കറിയ കര്‍തൃമേശയ്ക്കു നേതൃത്വം നല്കി. പാസ്റ്റര്‍ ജെയിംസ് ജോണിന്റെ നേതൃത്വത്തില്‍ റീജിയന്‍ ചെയര്‍ ഗാന ശുശ്രൂഷ നടത്തി. ഇന്ത്യയില്‍ നിന്നു ഇതര രാജ്യങ്ങളില്‍ നിന്നു അനേക ദൈവമക്കളും ദൈവ ദാസന്മാരും പങ്കെടുത്തു. പാസ്റ്ററന്മാരായ വിനോദ് ജോര്‍ജും, ജോണ്‍ മാത്യൂ, മനോജ് ഏബ്രഹാം, സിജോ ജോയി, ബ്ര. കെ. ടി. തോമസ്, ബ്ര. സാം മാത്യൂ എന്നീവര്‍ വിവിധയോഗങ്ങളില്‍ നേതൃത്വം നല്‍കി.

മീഡിയ കണ്‍വീനര്‍ ബ്ര. ജോണ്‍ മാത്യൂ എല്ലാവര്‍ക്കും നന്ദി പറഞ്ഞു. ദൈവഹിതമായാല്‍ 9-ാമത് ആനുവല്‍ കണ്‍വന്‍ഷന്‍ ലിവര്‍പൂളില്‍ ആത്മാവിന്റെ നിറവില്‍ അനുഗ്രഹ പൂര്‍ണ്ണമായി എട്ടാമത് ആനുവല്‍ കണ്‍വന്‍ഷന്‍ സമാപിച്ചു.

വാര്‍ത്തന്മ ജോണ്‍ മാത്യൂ

Share this news

Leave a Reply

%d bloggers like this: