ഡബ്ലിന്‍: ഡണ്‍സ് സ്‌റ്റോര്‍സിന്റെ മുഖ്യ കാര്യലയത്തിലേക്കു നടത്തിയ പ്രതിഷേധറാലി അക്ഷരാര്‍ത്ഥത്തില്‍ വര്‍ണ്ണാഭമായ ഒരു ഷോഷയാത്രയായി മാറി. മോറിയണ്‍ സ്‌ക്വയറില്‍ നിന്നും ഉച്ചയ്ക്ക് ഒന്നിന് ആരംഭിച്ച പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിനു ആളുകളാണ് നിരത്തിലിറങ്ങിയത്.
ഡണ്‍സ് ജീവനക്കാരുടേതടക്കം അയര്‍ലണ്ടിന്റെ എല്ലാ ജീവനക്കാരുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നതിനായാണ് റാലി നടത്തിയത്. അതിനാല്‍ തന്നെ പ്രതീക്ഷിച്ചതു പോലെ തന്നെ യുവജനങ്ങളടക്കം സഹകരിച്ചുവെന്ന് സംഘാടകര്‍ പ്രതികരിച്ചു. ‘വണ്‍ സപ്പോര്‍ട്ട്- ഡീസന്‍സി ഫോര്‍ ഡണ്‍സ് വര്‌ക്കേഴ്‌സ്’ എന്നു രേഖപ്പെടുത്തിയ ടീഷര്‍ട്ടു ധരിച്ചാണ് പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്. ഡണ്‍സ് വര്‍ക്കേഴ്‌സിനെ അനുകൂലിക്കുന്ന നിരവധി പ്ലക്കാര്‍ഡുകളും ബാനറുകളും റാലിയില്‍ നിറഞ്ഞു നിന്നു.
മുദ്രാവാക്യങ്ങളും ചൂളംവിളികളും ഡ്രംസ് സംഗീതവമെല്ലാം അന്തരീക്ഷത്തെ ഉല്‍സവപ്രതീതിയിലാക്കി. ജോര്‍ജ് സ്ട്രീറ്റിലെ ണ്‍സിന്റെ മുഖ്യകാര്യലയത്തിനു മുന്നിലൊരുക്കിയ വേദിയില്‍ പ്രമുഖര്‍ ജീവനക്കാരുടെ ആവശ്യത്തിനുള്ള പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ പ്രതിഷേധക്കാരില്‍ അതേറെ ആവേശം നിറച്ചു. ഇതുപോലെ ശക്തമായി നിലനിന്നാല്‍ തൊളിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന് പറഞ്ഞ് നേതാക്കള്‍ പ്രതിഷേധക്കാര്‍ക്ക് വീര്യം പകര്‍ന്നു നല്‍കി.
എല്ലാ തൊഴിലാളികള്‍ക്കും ശരിയായ ജോലിസമയം, ജോലിയുടെ സുരക്ഷിതത്വം, ന്യായമായ വേതനം, ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിക്കുവാനുള്ള അവകാശം എന്നിവയ്ക്കായാണ് ഇന്നത്തെ മാര്‍ച്ച് സംഘടിപ്പിച്ചത്.
എഎസ്