ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചായി രാഹുല്‍ ദ്രാവിഡിനെ നിയമിക്കുവാന്‍ തീരുമാനമായി

ന്യൂഡല്‍ഹി: ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളുടെ കോച്ചായി മുന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ നിയമിക്കുവാന്‍ ബിസിസിഐ തീരുമാനിച്ചു. സച്ചിന്‍, ഗാംഗുലി, ലക്ഷമണ്‍ എന്നീ മുന്‍ താരങ്ങള്‍ അടങ്ങുന്ന ബിസിസിഐ ഉപദേശക സമിതിയുടെ കൂടി നിര്‍ദ്ദേശം കണക്കിലെടുത്താണ് ബിസിസിഐയുടെ തീരുമാനം.

അണ്ടര്‍ 19 ടീമിന്റെ കോച്ചാകുവാന്‍ രാഹുല്‍ സമ്മതിച്ചതായി ബിസിസിഐ യുടെ അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. ക്രിക്കറ്റില്‍ നിന്നും വിരമിച്ചതിനു ശേഷം രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് പ്രവര്‍ത്തിച്ചു വരികയായിരുന്നു ദ്രാവിഡ്. കമന്ററി രംഗത്തും ദ്രാവിഡ് സാന്നിധ്യമറിയിച്ചിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് സ്ഥാനത്തേക്ക് ദ്രാവിഡും ഗാംഗുലിയും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നതെങ്കിലും ഇന്ത്യയുടെ യുവതാരങ്ങളുടെ പരിശീലകനാവാന്‍ ദ്രാവിഡിനെ തിരഞ്ഞെടുക്കുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: