ന്യൂഡല്‍ഹി: ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് സൗജന്യമായി അനുവദിച്ചു. ഇന്ത്യയില്‍ നിന്ന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമാണ് സൗജന്യം അനുവദിച്ചിരിക്കുന്നത്. പ്രത്യേക പ്രമോഷന്‍ പരിപാടികളുടെ ഭാഗമായാണ് ഇളവ്. ഈ വര്‍ഷം മുഴുവന്‍ ഇളവ് ലഭ്യമാകും.
30 കിലോഗ്രാം ബാഗേജ് സൗജന്യമായി അനുവദിക്കുന്ന ഓഫര്‍ ഈ വര്‍ഷം ജൂണില്‍ അവസാനിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഇത് ഈ വര്‍ഷം മുഴുവന്‍ നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. മധ്യപൂര്‍വേഷ്യന്‍, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്കും ഈ ഇളവ് ലഭ്യമാണ്. ജൂണ്‍ അഞ്ചിനുമുമ്പ് ടിക്കറ്റ് ബുക്കുചെയ്തവര്‍ക്കും ഇളവ് ലഭിക്കും.
-എജെ-