ലണ്ടന്‍: ഷാര്‍ലെറ്റ് രാജകുമാരിക്ക് ജോര്‍ജ്ജ് രാജകുമാരന്റെ കുഞ്ഞുമ്മ. ബ്രിട്ടീഷ് റോയല്‍ ബേബികളുടെ ഒരുമിച്ചുള്ള ചിത്രം ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. ജോര്‍ജ്ജ് രാജകുമാരന്റെ മടിയില്‍ ഇരിക്കുന്ന ഷാര്‍ലെറ്റിന്റെ ചിത്രങ്ങള്‍ കെന്‍സിങ്ടണ്‍ പാലസ് ട്വിറ്റര്‍ പേജിലൂടെയാണ് പുറത്തുവിട്ടത്. ജോര്‍ജ്ജ് ഷാര്‍ലെറ്റിന്റെ നെറ്റിയില്‍ ചുംബിക്കുന്നതാണ് വൈറലായ ചിത്രങ്ങളിലൊന്ന്.
വെള്ള ഷര്‍ട്ടും നീല ട്രൗസറും ധരിച്ച് ചീകിയൊതുക്കിയ മുടിയുമായി രാജകുമാരനായി തന്നെയാണ് ജോര്‍ജ് ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വെള്ളക്കുപ്പായത്തിലാണ് ഷാര്‍ലെറ്റ്. ഇരുവരുടേയും അമ്മയായ കെയ്റ്റ് മിഡില്‍ട്ടണാണ് ഫോട്ടോഗ്രാഫര്‍. റോയല്‍ ബേബികളുടെ ചിത്രങ്ങളുമായി കെന്‍സിങ്ടണ്‍ പാലസ് രണ്ട് ട്വീറ്റുകള്‍ ചെയ്തിട്ടുണ്ട്. 35,000ത്തിലധികം പേര്‍ ഈ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്തിരിട്ടുണ്ട്.
-എജെ-