മലപ്പുറം: നിര്‍ബന്ധിത യോഗാ പരിശീലനത്തെ മുസ്‌ലീം ലീഗ് എതിര്‍ക്കുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍. കേന്ദ്ര സര്‍ക്കാര്‍ മതപരമായ അജന്‍ഡയാണു യോഗ നിര്‍ബന്ധമായി സ്‌കൂളുകളില്‍ പരിശീലിപ്പിക്കണമെന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മതേതരത്വത്തിന്റെ അടിത്തറ തകര്‍ക്കാനുള്ള ശ്രമമാണു കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു.
സ്‌കൂളുകളില്‍ പാഠ്യപദ്ധതിയുടെ ഭാഗമായി ഇനി മുതല്‍ യോഗയും സൂര്യനമസ്‌കാരവും ഏര്‍പ്പെടുത്താനുള്ള നടപടികളാണു കേന്ദ്രം സ്വീകരിച്ചുവരുന്നത്. ജൂണ്‍ 21-നു അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ മുന്നോടിയായാണ് ഇത്തരം നടപടികള്‍ക്കു കേന്ദ്രം തുടക്കംകുറിച്ചിരിക്കുന്നത്.
-എജെ-