ഐഐഎഫ്എ: കങ്കണ മികച്ച നടി, ഷാഹിദ് നടന്‍

 
ക്വാലാലംപൂര്‍: ഇന്ത്യന്‍ ഓസ്‌കര്‍ എന്നറിയപ്പെടുന്ന അന്താരാഷ്ട്ര ഇന്ത്യന്‍ ഫിലിം അക്കാഡമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു(ഐ.ഫ). ‘ഹൈദറി’ലെ പ്രകടനത്തിലൂടെ ഷാഹിദ് കപൂറിനെ മികച്ച നടനായും ‘ക്വീന്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് കങ്കണ റണൗവത്തിനെ മികച്ച നടിയായും തെരഞ്ഞെടുത്തു. ഇരു ചിത്രങ്ങള്‍ മൂന്ന് വീതം പുരസ്‌കാരങ്ങള്‍ നേടി.

മികച്ച ചിത്രത്തിനും കഥയ്ക്കുള്ള പുരസ്‌കാരവും ക്വീന്‍ നേടി. 2 സ്റ്ററ്റേ്‌സ്, പി.കെ, ഹൈദര്‍, ഹൈവേ, മേരി കോം എന്നീ ചിത്രങ്ങളെ മറികടന്നാണ് ക്വീന്‍ മികച്ച ചിത്രമായത്. വികാസ് ബാലാണ് ചിത്രം സംവിധാനം ചെയ്തത്. ഹൈദറിലെ അഭിനയത്തിന് തബു സഹനടിക്കുള്ള പുരസ്‌കാരവും കെ.കെ മേനോന്‍ വില്ലനുള്ള പുരസ്‌കാരവും നേടി. വിശാല്‍ ഭരദ്വാജാണ് ഹൈദര്‍ സംവിധാനം ചെയ്തത്.

പികെയിലൂടെ രാജ്കുമാര്‍ ഹിറാനി മികച്ച സംവിധായകനായി. റിഥേഷ് ദേശ്മുഖാണ് (ചിത്രം ഏക് വില്ലന്‍) മികച്ച സഹനടന്‍. ‘മേം തേരാ ഹീറോ’ എന്ന ചിത്രത്തിലൂടെ വരുണ്‍ ധവാന്‍ മികച്ച ഹാസ്യതാരമായി.
-എജെ-

Share this news

Leave a Reply

%d bloggers like this: