തിരുവനന്തപുരം: സംസ്ഥാനത്തെ ബാങ്കുകളിലെ എന്‍ആര്‍ഐ നിക്ഷേപം ഒരു ലക്ഷം കോടിരൂപ കവിഞ്ഞു. ഇതാദ്യമായാണ് എന്‍ആര്‍ഐ നിക്ഷേപത്തില്‍ ഇത്ര വര്‍ദ്ധന വരുന്നത്. മറ്റ് നിക്ഷേപ മേഖലകളിലെ തിരിച്ചടികളും രൂപയുടെ വിനിമയ നിരക്കിലുണ്ടായ ഇടിവുമാണ് നിക്ഷേപം ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
റിക്കോര്‍ഡ് വര്‍ദ്ധനവാണ് വിദേശ മലയാളികളുടെ ബാങ്ക് നിക്ഷേപത്തില്‍ ഉണ്ടായിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ എന്‍ആര്‍ഐ അക്കൌണ്ടുകളിലെ ആകെ തുക ഒരു ലക്ഷം കോടി രൂപ കവിഞ്ഞുവെന്നാണ് കണക്ക്, സംസ്ഥാന തല ബാങ്കേഴ്‌സ് സമിതിയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. ഇവയില് 65000 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നത് പൊതുമേഖലാ ബാങ്കുകളിലാണ് . സ്വകാര്യ ബാങ്കുകളിലെ എന്‍ആര്‍ഐ നിക്ഷേപം 44000 കോടി രൂപക്ക് മുകളിലാണ്.
റിയല്‍എസ്‌റ്റേറ്റിലെ മാന്ദ്യവും ഓഹരി, സ്വര്‍ണ്ണം തുടങ്ങിയ മേഖലകളിലെ തിരിച്ചടിയുമാണ് ബാങ്കില്‍ തന്നെ പണം നിക്ഷേപിക്കാന്‍ വിദേശ മലയാളികളെ പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.
2013-14 സാമ്പത്തിക വര്‍ഷത്തില്‍ 93884 കോടി രൂപയായിരുന്നു കേരളത്തിലെ ബാങ്കുകളിലെ എന്‍ആര്‍ഐ നിക്ഷേപം. ബാങ്കുകള്‍ തമ്മിലുള്ള മത്സരം കടുത്തതോടെ എന്‍ആര്‍ഐ നിക്ഷേപങ്ങള്ക്ക് 10 ശതമാനത്തോളം പലിശ ലഭിക്കുന്നതും നിക്ഷേപം കൂടാന് കാരണമായിട്ടുണ്ട്.
രാജ്യത്താകെ 7 ലക്ഷം കോടി രൂപയാണ് വിദേശ ഇന്‍ഡ്യക്കാരുടെ ബാങ്കുകളിലെ നിക്ഷേപമെന്നാണ് കണക്ക്. 20 ലക്ഷത്തോളം മലയാളികളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൊഴിലെടുക്കുന്നത്.
-എജെ-