യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണം:ബിജെപി എംപി

ന്യൂഡല്‍ഹി: വിവാദ പരാമര്‍ശവുമായി ബിജെപി എംപി യോഗി ആദിത്യനാഥ് വീണ്ടും രംഗത്തെത്തി. യോഗയെ എതിര്‍ക്കുന്നവര്‍ ഇന്ത്യ വിട്ടു പോകണമെന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവനയാണ് വിവാദമായിരിക്കുന്നത്. സൂര്യ നമസ്‌കാരം യോഗയുടെ അവിഭാജ്യ ഘടകമാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

സൂര്യനമസ്‌കാരം ഒഴിവാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യോഗ ദിനാചരണത്തിന്റെ ഭാഗമായി സൂര്യനമസ്‌ക്കാരം ഒഴിവാക്കാന്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു. ഇതിനെതിരെയാണ് യോഗി ആദിത്യനാഥ് രംഗത്തെത്തിയിരിക്കുന്നത്. മുമ്പും യോഗി ആദിത്യനാഥിന്റെ പ്രസ്താവനകള്‍ വിവാദമായിരുന്നു. ഗോരഖ്പുരില്‍നിന്നുള്ള ബിജെപി എംപിയാണ് യോഗി ആദിത്യനാഥ്.

അതേസമയം ജൂണ്‍ 21ന് നടക്കുന്ന അന്തര്‍ദേശീയ യോഗദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ നിര്‍ബന്ധിതമായി യോഗ നടപ്പാക്കുന്നതിനെതിരെ മുസ്ലിം പേഴ്‌സണല്‍ ബോര്‍ഡ് രംഗത്ത്. യോഗയ്ക്കും സൂര്യനമസ്‌കാരത്തിനുമെതിരെ രാജ്യവ്യാപകമായി പ്രചാരണപരിപാടികള്‍ നടത്താനാണ് ബോര്‍ഡിന്റെ തീരുമാനം. അത് മുസ്ലിം മതവിശ്വാസത്തിനെതിരാകുന്നതെങ്ങനെയെന്നു വിശദമാക്കുമെന്ന് ബോര്‍ഡ് അംഗം മൗലാന ഖാലിദ് റഷീദ് ഫരാങ്ഗി മഹലി അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: