വേര്‍പിരിയുന്ന നടിമാരുടെ പട്ടികയിലേക്ക് നടി പ്രിയങ്കയും

തിരുവനന്തപുരം: വിവാഹബന്ധം വേര്‍പിരിയുന്ന നടിമാരുടെ പട്ടികയിലേക്ക് നടി പ്രിയങ്കയും. കുറച്ച് സിനിമകളിലൂടെ തന്നെ പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയ താരമാണ് നടി പ്രിയങ്ക. മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാര്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. തമിഴ് സിനിമാ സംവിധായകനായ ഭര്‍ത്താവ് ലോറന്‍സ് റാമുമായുള്ള മൂന്നു വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനാണ് പ്രിയങ്ക തിരുവനന്തപുരം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് വിവാഹമോചനം ആവശ്യപ്പെട്ട് പ്രിയങ്ക കുടുംബകോടതിയിലെത്തിയത്.

2012 മേയ് 23നായിരുന്നു വിവാഹം. ഏറെ നാള്‍ പ്രണയത്തിലായിരുന്ന പ്രിയങ്കയും ലോറന്‍സും ആറ്റുകാല്‍ ക്ഷേത്രനടയില്‍ വച്ചാണ് വിവാഹിതരായത്. അന്ന് സിനിമാലോകത്തെ പ്രമുഖരെല്ലാം ഇവരെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു.

സിനിമയുടെ ഗോസിപ്പുകളില്‍ ഒരിക്കലും ഇടം പിടിക്കാത്ത നായികയായിരുന്നു പ്രിയങ്ക. 2012ല്‍ തമിഴ് സംവിധായകന്‍ ലോറന്‍സ് റാമിനെ പ്രണയിച്ച് വിവാഹം കഴിക്കുമ്പോഴും പ്രിയങ്ക ഗോസിപ്പുകളില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇപ്പോള്‍ വേര്‍പിരിയലിന്റെ വക്കില്‍ നില്‍ക്കുമ്പോഴും വാര്‍ത്ത ചര്‍ച്ചയാകാതിരിക്കാന്‍ ഇരുവരും ശ്രദ്ധിച്ചിരുന്നു. ഡിവോഴ്‌സിന്റെ പതിവ് പരിഭവങ്ങളോ പഴിചാരലുകളോ കുറ്റപ്പെടുത്തലുകളോ ഒന്നുമില്ല. 2013ല്‍ മകന്‍ മുകുന്ദ് റാം ജനിച്ച ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്. മകന്‍ ജനിച്ച ശേഷം നാട്ടില്‍ത്തന്നെ താമസമാക്കിയ പ്രിയങ്ക പിന്നീട് ചെന്നൈയിലേക്ക് പോയിട്ടില്ല. കഴിഞ്ഞ സെപ്തംബറിലാണ് വിവാഹമോചനത്തിനായി ശ്രമം തുടങ്ങിയത്. ഇരുവരുടെയും അഭിഭാഷകരും സുഹൃത്തുക്കളും ഒത്തുതീര്‍പ്പിന് മുന്‍കൈയെടുത്തിരുന്നെങ്കിലും ഒന്നും ഫലവത്തായില്ല. തുടര്‍ന്ന് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു.

വിവാഹശേഷം വീട്ടില്‍ ഒതുങ്ങിയാല്‍ മതിയെന്ന ഭര്‍ത്താവിന്റെ തീരുമാനമാണ് വേര്‍പിരിയലിനു പിന്നിലെന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ട്. ശക്തമായ കഥാപാത്രങ്ങള്‍ തേടി എത്തുമ്പോള്‍ പ്രിയങ്കയിലെ നടിക്ക് അതൊന്നും ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. എനിക്ക് വേറെ ജോലി ഒന്നും അറിയില്ല. വേറെ എന്ത് ചെയ്താലും അത് ഉപേക്ഷിച്ച് ഞാന്‍ സിനിമയിലേക്ക് തന്നെ വരും എന്ന് അടുത്തിടെ ഒരു മാഗസീനു നല്‍കിയ അഭിമുഖത്തില്‍ പ്രിയങ്ക പറഞ്ഞിരുന്നു. അത് ഈ തിരിച്ചുവരവ് ഉദ്ദേശിച്ചു തന്നെയാണ്.

ഭര്‍ത്താവ് ലോറന്‍സ് റാമിനെതിരെ നാല് കേസുകളാണ് പ്രിയങ്ക കോടതിയില്‍ കൊടുത്തിരിക്കുന്നത്. അതില്‍ ഒന്ന് ഐ.ടി ആക്ട് പ്രകാരമുള്ളതാണ്. പ്രിയങ്കയുടെ നെറ്റ് അക്കൗണ്ടുകള്‍ ലോറന്‍സ് ദുരുപയോഗം ചെയ്യുന്നു എന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. അതില്‍ രണ്ട് കേസുകള്‍ തിരുവനന്തപുരം കുടുംബ കോടതിയിലാണ്.

Share this news

Leave a Reply

%d bloggers like this: