ഡബ്ലിന്‍: ലെഡ് പൈപ്പുകള്‍ മാറ്റേണ്ടതിന്റെ ചെലവ് ഭൂരിഭാഗം വീടുകളും സ്വയം വഹിക്കേണ്ടി വരുമെന്ന് സൂചന. ഇതിന് വേണ്ടി സര്‍ക്കാര്‍ ഗ്രാന്റ് അനുവദിക്കാമെങ്കിലും ചെലവ് ഏറെക്കുറെ സ്വയം വഹിക്കേണ്ടി വരുമെന്നാണ് കുരുതുന്നത്. കുടിവെള്ള വിതരണ സംവിധാനത്തില്‍ നിന്ന് ലെഡ് പൈപ്പുകള്‍ ഒഴിവാക്കുന്നതിന് വേണ്ട പദ്ധതി സര്‍ക്കാര്‍ ഇന്ന് തീരുമാനിച്ചേക്കും. ഗ്രാന്റ് അനുവദിക്കുന്നത് എല്ലാവര്ക്കും വേണ്ടെന്നും താഴ്ന്ന വരുമാനക്കാര്‍ക്ക് മതിയെന്നുമാണ് പരിസ്ഥിതി മന്ത്രി അലന് കെല്ലിയുടെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാവിലെ ഐറിഷ് വാട്ടര്‍ രണ്ട് ലക്ഷത്തോളം വീടുകളിലെങ്കിലും ലെഡ് പൈപ്പുകളുണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ മന്ത്രിയുടെ റിപ്പോര്‍ട്ട് എന്താണെന്ന് പരിശോധിക്കട്ടെയെന്ന് പ്രധാനമന്ത്രി എന്ഡ കെന്നി പറയുന്നു. വിദ്യാഭ്യാസമന്ത്രി ജാന്‍ ഒ സള്ളിവന് ലെഡ് പൈപ്പുകള്‍ ഉള്ളതും അടിയന്തര നടപടി ആവശ്യമുള്ളതുമായിസ്കൂളുകളുടെ പട്ടികയും മന്ത്രി സഭയില്‍ വെയ്ക്കും. ഐറിഷ് വാട്ടര്‍, എച്ച്എസ്ഇ, പരിസ്ഥ്ഥി സുരക്ഷാ ഏജന്‍സി, എനര്‍ജി റെഗുലേഷന് കമ്മീഷന്, പരിസ്ഥിതി വകുപ്പ് എന്നവര്‍ നയം നടപ്പാക്കുന്നില്‍ മുഖ്യ പങ്കാളികളായി രംഗത്തുണ്ടാകും. ലിമെറിക്കില്‍ നിന്ന് 650 വീടുകളില്‍ ലെഡ് പൈപ്പുകള്‍ ഐറിഷ് വാട്ടര്‍ തിരിച്ചറിഞ്ഞിരുന്നു.
28,000 വീടുകളിലേക്ക് ഐറിഷ് വാട്ടര്‍ കത്ത് നല്‍കിയിട്ടുണ്ട്. ഡബ്ലിനില്‍ അനുവദനീയമായതിനേക്കാള്‍ എണ്‍പത് മടങ്ങ് വരെ അധികമാണ് കുടിവെള്ളത്തിലെ ലെഡിന്റെ അളവ്.ഇവിടെ ഇരുപത് വീടുകളില്‍ ഏറ്റവും കൂടിയ തോതില്‍ ലെഡ് അടങ്ങിയ വെള്ളം ഉപയോഗിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ലെഡിന്റെ അംശം ശരീരത്തിലെത്തിയാല്‍ ബുദ്ധി വികാസത്തെയും ശാരീരിക വളര്‍ച്ചയെയും പ്രതികൂലമായി ബാധിക്കും.