എയര്‍ ഹോസ്റ്റസിനെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയില്‍ ജോലി നോക്കുന്ന ഒരു എയര്‍ ഹോസ്റ്റസിനെ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചതായി പരാതി. മുംബൈയിലെ ഹോട്ടലില്‍ തങ്ങിയപ്പോള്‍ സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചുവെന്നാണ് എയര്‍ ഹോസ്റ്റസിന്റെ പരാതി.

സംഭവത്തില്‍ ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ പോലീസിന് എയര്‍ഹോസ്റ്റസ് പരാതി നല്‍കി. എന്നാല്‍ കേസ് മുംബൈ പോലീസിന് കൈമാറി. മെയ് 25ന് മുംബൈയിലെ ഹോട്ടലില്‍ വച്ച് പ്രതി തന്നെ പീഡിപ്പിച്ചെന്നാണ് എയര്‍ ഹോസ്റ്റസിന്റെ പരാതി.

തുടര്‍ന്ന് അടുത്ത ദിവസം വിമാനം ഡല്‍ഹിയില്‍ ഇറങ്ങിയപ്പോഴാണ് പോലീസ് സ്‌റ്റേഷനിലെത്തി എയര്‍ ഹോസ്റ്റസ് സഹപ്രവര്‍ത്തകനെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ഈ പരാതി മുംബൈ പോലീസിന് കൈമാറുകയായിരുന്നു.

Share this news

Leave a Reply

%d bloggers like this: