ഡല്‍ഹിയില്‍ അധികാര തര്‍ക്കം; ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ മാറ്റി

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിയമമന്ത്രി ജിതേന്ദര്‍ സിംഗ് തോമര്‍ അറസ്റ്റിലായതോടെ അധികാരത്തര്‍ക്കം വീണ്ടും രൂക്ഷമായി. മന്ത്രിയുടെ അറസ്റ്റിനു പിന്നാലെ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഡല്‍ഹി സര്‍ക്കാര്‍ സ്ഥലംമാറ്റി. സ്ഥലം മാറ്റം ഉത്തരവ് അംഗീകാരത്തിനായി ഡല്‍ഹി സര്‍ക്കാര്‍ ലഫ്. ഗവര്‍ണര്‍ക്ക് അയച്ചു. എന്നാല്‍ ലഫ്.ഗവര്‍ണര്‍ നജീബ് ജംഗ് ഉത്തരവ് അംഗീകരിക്കുമോ എന്ന കാര്യം കണ്ടറിയണം.

ഡല്‍ഹി സര്‍ക്കാര്‍ ദിവസങ്ങളായി കേന്ദ്രസര്‍ക്കാരുമായി അധികാര വടംവലി തുടരുകയാണ്. ലഫ്. ഗവര്‍ണറെ ഉപയോഗിച്ചു ഡല്‍ഹി സര്‍ക്കാരിനെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നു മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു ഡല്‍ഹി നിയമമന്ത്രി അറസ്റ്റിലായത്.
-എജെ-

Share this news

Leave a Reply

%d bloggers like this: