ലണ്ടന്‍: യൂറോപ്പിലെ വലിയ ബാങ്കായ എച്ച്എസ്ബിസിയില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നു. യുകെയില്‍ മാത്രം എച്ച്എസ്ബിസി 8,000 ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. ചെലവുചുരുക്കല്‍ പരിപാടിയുടെ ഭാഗമായാണു ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. യുകെയില്‍ 48,000 ജീവനക്കാരാണു ബാങ്കിനുള്ളത്. ഇതില്‍ 8,000 പേരെയാണ് ഒഴിവാക്കുന്നത്.
ആഗോളതലത്തില്‍ ബാങ്ക് അതിന്റെ 10 ശതമാനം ജീവനക്കാരെ ഒഴിവാക്കാനും തീരുമാനിച്ചു. ഇതോടെ 2,66,000 പേര്‍ക്കു തൊഴില്‍ നഷ്ടപ്പെടും. ബ്രസീലിലും തുര്‍ക്കിയിലും പകുതി ജീവനക്കാരെ ബാങ്ക് പറഞ്ഞുവിടും. പല രാജ്യങ്ങളിലെയും ശാഖകള്‍ അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്.
-എജെ-