ലിഫ്റ്റില്‍ കുടുങ്ങി മൂന്ന് രാത്രി…ഐറിഷ് കന്യാസ്ത്രീയെ രക്ഷിച്ചു

ഡബ്ലിന്‍: ലിഫ്റ്റില്‍ കുടുങ്ങുക എന്നൊക്കെ കേട്ടിട്ടുണ്ട്…എന്നാല്‍ മൂന്ന് രാത്രിയില്‍ ലിഫ്റ്റില്‍ തന്നെ കഴിയേണ്ടി വരികയാണെങ്കിലോ.. റോമില്‍ ഐറിഷ് കന്യാസ്ത്രീയാണ് ഇങ്ങനെ ലിഫ്റ്റില്‍ പെട്ട് പോയത്. കൂട്ടിന് മറ്റൊരു കന്യാസ്ത്രീയും ഉണ്ടായിരുന്നു. കൂടെ കുടുങ്ങിയ കന്യാസ്ത്രീ ന്യൂസ് ലാന്‍ഡില്‍ നിന്നുള്ളതാണ്.ഇരുവരും ലിഫ്റ്റില്‍ താഴത്തെ നിലയിലേക്ക് വരുന്നതിനിടയില്‍ ഇലവേറ്റര്‍ നിന്ന് പോകുകയായിരുന്നു.

വൈദ്യുതി ബന്ധം നിലച്ചതാണ് ലിഫ്റ്റ് നിന്ന് പോകാന്‍ കാരണമായത്. സഹായത്തിനായി കന്യാസ്ത്രീകള്‍ ഇതോടെ ഉറക്കെ വിളിച്ചുകൊണ്ടിരുന്നു.  എന്നാല്‍ മാരിസ്റ്റ് സിസ്റ്റേഴ്സ് കോണ്‍വെന്‍റിലെ എല്ലാവരും ഇതിനോടകം കോണ്‍വെന്‍റില്‍ നിന്ന് പോയിരുന്നതിനാല്‍ ലിഫ്റ്റില്‍ തന്നെ കഴിയാതെ തരമില്ലെന്നായി.  കന്യാസ്ത്രീകളുടെ പക്കലാണെങ്കില്‍ മൊബൈല്‍ഫോണുമില്ല. തിങ്കളാഴ്ച്ച വരെ ലിഫ്റ്റില്‍ തന്നെ ഇവര്‍ കുടങ്ങി കിടന്നു. രാവിലെയെത്തി ക്ലീനര്‍ ആണ് ഇവരെ കണ്ടെത്തിയത്.

ഇതേ തുടര്‍ന്ന് പോലീസില്‍ വിവരമറിച്ചു. ഓഫീസര്‍മാരിലൊരാള്‍ ആരെങ്കിലും അകുത്തണ്ടോ എന്ന് ചവിട്ടു പടികള്‍ കയറുന്നതിനിടെ വിളിച്ച് ചോദിച്ചപ്പോല്‍  കന്യാസ്ത്രീകള്‍ തങ്ങള്‍ ലിഫ്റ്റിന് അകത്തുണ്ടെന്ന് മറുപടിയും നല്‍കി.  രക്ഷപ്പെട്ട ശേഷം കന്യാസ്ത്രീകള്‍ പോലീസിനോട് നന്ദി അറിയിക്കുകയും ചെയ്തു. ലിഫ്റ്റിനകത്തിരുന്ന് വളരെയേറെ പ്രാര്‍ത്ഥിച്ചെന്നും പറഞ്ഞു.മാരിസ്റ്റ് സിസ്റ്റേഴ്സില്‍ അതിഥികളായി എത്തിയതായിരുന്നു രണ്ട് കന്യാസ്ത്രീകളും. ഇരുവരുടെയും ആരോഗ്യസ്ഥിതിക്ക് കുഴപ്പമൊന്നുമില്ല.  നിര്‍ജലീകരണം സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രയില്‍ ചികിത്സ നല്‍കി വിട്ടയച്ചു.  തങ്ങള്‍ക്ക് പ്രശ്നമൊന്നുമില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കുന്നില്ലെന്നും പ്രതികരിക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: