ലെഡ് പൈപ്പ് മാറ്റാന്‍ €4000 ഗ്രാന്‍റ്..വരുമാന പരിധി ബാധകം

ഡബ്ലിന്‍: ലെഡ് പൈപ്പുകള്‍ മാറ്റുന്നതിന് €5,000 വരെ സ്വയം ചെലവ് കണ്ടെത്തേണ്ടി വരും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി പ്രകാരം വരുമാനം കുറഞ്ഞവര്‍ക്ക് നാലായിരം യൂറോവരെ ഗ്രാന്‍റ് ലഭിക്കും. ലെഡ് കുടിവെള്ളം വഴി അകത്തെത്തുന്നത് അപകടകരമെന്നും ഗര്‍ഭിണികളോടും അമ്മമാരോടും ലെഡ് കലര്‍ന്ന ജലം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്ത സാഹചര്യത്തിലും ഭൂരിഭാഗം വീടുകളും സ്വയം തന്നെ ലെഡ് പൈപ്പ് മാറ്റാനുള്ള ചെലവ് കണ്ടെത്തേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ലക്ഷം വീടുകളിലെങ്കിലും ലെഡ് പൈപ്പുകള്‍ ഉണ്ടെന്നാണ് കരുതുന്നത്.

നിലവില്‍ സര്‍ക്കാര്‍ മൂന്നോട്ട് വെച്ച പദ്ധതിയിലൂടെ €50,000 യൂറോയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് പൈപ്പ് മാറ്റുന്നതിനുള്ള ചെലവിന്‍റെ 80ശതമാനം വരെ ഗ്രാന്‍റ് അനുവദിക്കുന്നത്. ഇത് തന്നെ പരമാവധി നാലായിരം യൂറോയില്‍ കൂടുതല്‍ അനുവദിക്കരുത്. €50,000-€75,000 ഇടയില്‍ വരുമാനമുള്ളവര്‍ക്ക് അമ്പത് ശതമാനം ചെലവും സര്‍ക്കാര്‍ ഗ്രാന്‍റായി നല്‍കും. എന്നാല്‍ പരമാവധി നല്‍കാവുന്ന ഈ വരുമാനക്കാര്‍ക്ക് €2,500 ആയി നിശ്ചയിച്ചിട്ടുണ്ട്. ലെഡ് പൈപ്പാണോ വീട്ടിലുള്ളതെന്ന് സ്വയം പരിശോധിക്കാവുന്നതാണ്. ഒരു നാണയം വെച്ച് പൈപ്പ് ചുരണ്ടി നോക്കിയാല്‍ വെള്ളി നിറം കാണുന്നുണ്ടെങ്കില്‍ അവ ലെഡാണ്. ലെഡ് പൈപ്പിന്‍റെ പ്രശ്നമുള്ളവര്‍ക്ക് ഹോം റിന്നോവേഷന്‍ എക്സംപ്ഷന്‍ സ്കീം പ്രകാരം പതിമൂന്നര ശതമാനം ഇന്‍കം ടാക്സ് ബ്രേക്കിനും അവകാശമുണ്ട്.

നാളിത്രയും പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയായിരുന്നു. ഐറിഷ് വാട്ടറിന്‍റെ രൂപീകരണത്തോടെയാണ് ലെഡ് പൈപ്പുകളുടെ വ്യാപകമായ ഉപയോഗം നടന്നിട്ടുണ്ടെന്ന് വെളിവായത്. അതേസമയം ഗ്രാന്‍റ് പര്യാപ്തമല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. ജലക്കരം വന്നതോടെ കുടിവെള്ളത്തിന് ഇരട്ടി ചെലവായെന്നും ഇത് കൂടി കണക്കിലെടുത്ത് വേണം ഗ്രാന്‍റ് നല്‍കാനെന്നും ആവശ്യപ്പെട്ടു. ലെഡ് പൈപ്പാണ് വീട്ടിലേതെന്ന് അറിയുന്നവര്‍ കുടിവെള്ളമായി അതിലൂടെ വരുന്ന ജലം കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും നല്‍കരുതെന്ന് എച്ച്എസ്ഇ അസിസ്റ്റന്‍റ് നാഷണല്‍ ഡയറക്ടര്‍ വ്യക്തമാക്കി. ഇതുപയോഗിച്ച് ഭക്ഷണം പാകം ചെയ്തും നല്‍കരുത്.

അനുവദിക്കുന്ന ഗ്രാന്‍റ് ജനുവരി വരെ ലഭിക്കാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. 1970 മുമ്പ് നിര്‍മ്മിച്ച മിക്ക ഭവനങ്ങളിലും ലെഡ് പൈപ്പുകളാണ് ഉപയോഗിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: