യോഗയോട് എതിര്‍പ്പില്ല,ദിനാചരണം ഞായറാഴ്ചയാക്കിയതില്‍ ആശങ്ക കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ

തിരുവനന്തപുരം: യോഗയോട് എതിര്‍പ്പില്ലെങ്കിലും ദിനാചരണം ഞായറാഴ്ചയാക്കിയതില്‍ ആശങ്കയുണ്ടെന്ന് കെ.സി.ബി.സി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവരെ ആശങ്ക അറിയിക്കും. ഭാവിയില്‍ സര്‍ക്കാര്‍ പരിപാടികള്‍ ഞായറാഴ്ചകളില്‍ നടത്തുന്നത് ഒഴിവാക്കണം. െ്രെകസ്തവരുടെ പ്രാര്‍ത്ഥനാ ദിനത്തില്‍ സര്‍ക്കാര്‍ പരിപാടി നടത്തുന്നതിനോട് യോജിക്കുന്നില്ലെന്നും മാര്‍ ക്ലിമീസ് പറഞ്ഞു.

ഈ മാസം 21നാണ് രാജ്യാന്തര തലത്തില്‍ യോഗദിനം ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകളിലും മറ്റും യോഗ സംഘടിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. യോഗ ആചരണം നിര്‍ബന്ധിതമാക്കുന്നതിനെതിരെ വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

കേന്ദ്രസര്‍ക്കാരിന്റെ മനതൃത്വത്തില്‍ രാജ്പഥില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി യോഗ ആചരണത്തിന് നേതൃത്വം നല്‍കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ചടങ്ങിനെത്തുന്നുണ്ട്. 30 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: