കോപ്പ അമേരിക്ക… ടീമിന് പിന്തുണയുമായി വെനിസ്വേലയിലെ വാര്‍ത്താ അവതാരകര്‍ തുണിയുരിഞ്ഞു

കരാക്കസ്: കോപ്പ അമേരിക്ക മത്സരങ്ങള്‍ തുടങ്ങാനിരിക്കെ ടീമിന് പിന്തുണയുമായി വെനിസ്വേലയിലെ വാര്‍ത്താ അവതാരകര്‍ തുണിയുരിഞ്ഞു.

വെനിസ്വേലയിലെ ഇന്റര്‍നെറ്റ് ചാനലായ ‘ഡെസ്‌നുഡാന്‍ഡോ ലാ നോട്ടീസിയ’യുടെ എട്ടംഗ വാര്‍ത്താ സംഘമാണ് ടീമിനെ പിന്തുണച്ച് മേല്‍വസ്ത്രം ഉപേക്ഷിച്ചത്. മോഡലുകളും സൗന്ദര്യ മത്സരത്തിലെ മത്സരാര്‍ത്ഥികളും വാര്‍ത്താ സംഘത്തില്‍ ഉള്‍പ്പെടുന്നു. ടീമിന് പിന്തുണ എന്നതിലുപരി സ്ത്രീ ശാക്തീകരണം കൂടി ലക്ഷ്യമിട്ടാണ് തങ്ങളുടെ മേല്‍വസ്ത്രം ഉപേക്ഷിച്ചതെന്ന് ഇവര്‍ പറയുന്നു. നഗ്‌നരാകുന്നത് അപമാനകരമായി കാണേണ്ടതില്ലെന്ന സന്ദേശം സ്ത്രീകള്‍ക്ക് നല്‍കുകയാണ് ലക്ഷ്യം.

പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഉള്‍പ്പെട്ട ലൈംഗിക വിവാദത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മേല്‍വസ്ത്രം ഊരിയെറിഞ്ഞ് കുപ്രസിദ്ധിയാര്‍ജിച്ച യുവി പല്ലാരസ് എന്ന വാര്‍ത്താ അവതാരകയും ഇവരുടെ സംഘത്തില്‍ ഉള്‍പ്പെടുന്നു. കൊളംബിയയ്ക്ക് എതിരെ ഞായറാഴ്ചയാണ് വെനസ്വേലയുടെ ആദ്യ മത്സരം.

Share this news

Leave a Reply

%d bloggers like this: