എല്ലാ രണ്ടാം ശനിയാഴ്ചകളിലും രാത്ത്ഡ്രം സെന്റ് മേരിസ് & സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വച്ച് നടത്തപ്പെടുന്ന രാത്രി ആരാധനക്കും വിശുദ്ധ അന്തോണിസിന്റെ ആഘോഷമായ തിരുനാള്‍ പാട്ടു കുര്‍ബ്ബാനക്കും സീറോ മലബാര്‍ ചാപ്ലിന്‍ റവ. ഫാ. ആന്റണി ചീരംവേലി അച്ചന്‍ നേതൃത്വം നല്‍കും. തദവസരത്തില്‍ അച്ചന് സ്വീകരണവും നല്‍കും. ശനിയാഴ്ച (13-06-2015) രാത്രി 7 മണി മുതല്‍ 11 മണി വരെ ശുശ്രൂഷകള്‍ നടത്തപ്പെടുന്നു. ഈ തിരുനാളാഘോഷത്തില്‍ പങ്കുചേര്‍ന്ന്, ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നി തിരുകര്‍മ്മങ്ങള്‍ക്കൊപ്പം വിശുദ്ധന്റെ അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും പുതിയ ചാപ്ലിന്റെ സ്വീകരണ ചടങ്ങിലേക്കും എല്ലാ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം ക്ഷണിച്ചു കൊള്ളുന്നു.
തിരുനാളിനോട് അനുബന്ധിച്ച് നേര്‍ച്ച വിതരണം ചെയ്യുന്നതായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
സില്‍ജു : 0863408825
ജിമ്മി : 0899654293