കാഷ്മീരില്‍ ഐഎസ് പതാകയുമായി വിഘടനവാദികളുടെ റാലി

 

ശ്രീനഗര്‍: കാഷ്മീരില്‍ ഐഎസ് തീവ്രവാദികളുടെ പതാക വീശി ഹുറിയത്ത് നേതാവിനെ അനുകൂലിക്കുന്നവര്‍ റാലി നടത്തി. ശ്രീനഗറിലാണു സംഭവം നടന്നത്. ഹുറിയത്ത് നേതാവ് മിര്‍വായിസ് ഉമര്‍ ഫറൂഖിന്റെ അനുയായികളാണ് ഐഎസ് പതാകകളും പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങളും വിളിച്ചു നൗഹട്ടാ മേഖലയ്ക്കു സമീപമുള്ള ജുമാ മസ്ജിദിനു സമീപത്തുനിന്നു റാലി നടത്തിയത്. മുഖം മൂടിയാണ് ഇവര്‍ പ്രകടനത്തില്‍ പങ്കെടുത്തത്. സമീപത്ത് നിലയുറപ്പിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരേ ഇവര്‍ കല്ലേറു നടത്തുകയും ചെയ്തു.

സംഭവത്തില്‍ ആരുടെയും അറസ്റ്റു രേഖപ്പെടുത്തിയിട്ടില്ല. ഇതിനിടെ, കുപ്‌വാര ജില്ലയില്‍ സാബ്ഹിര്‍ ഷാന്‍ എന്ന വിഘടനവാദി നേതാവിനെ അനുകൂലിക്കുന്നവര്‍ പാക്കിസ്ഥാന്‍ പതാകയുമായി പ്രകടനം നടത്തി. വടക്കന്‍ കാഷ്മീരില്‍ സ്ഥിതി ചെയ്യുന്ന കുപ്‌വാര ജില്ലയുടെ പല ഭാഗത്തും ഇത്തരത്തില്‍ പ്രകടനങ്ങള്‍ നടന്നതായാണു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐഎസ് പതാക വീശി ഇതിനു മുമ്പും കാഷ്മീരില്‍ പ്രകടനങ്ങള്‍ നടന്നിട്ടുണ്ട്.

-എജെ-

Share this news

Leave a Reply

%d bloggers like this: