ലണ്ടന്‍: ആശുപത്രി വരാന്തയില്‍ പ്രേതത്തെ കണ്ടെന്ന അവകാശവാദവുമായി ജീവനക്കാരന്. ആന്‍ഡ്രൂ മില്‍ബണ്‍ എന്ന ജീവനക്കാരനാണ് താനെടുത്ത ഫോട്ടോയില്‍ പ്രേതം പെട്ടിട്ടുണ്ടെന്ന അവകാശവാദവുമായി രംഗത്തെത്തിയത്. ലീഡ്സ് ജനറല്‍ ഇന്ഫര്മെറിയില് ജോലി നോക്കുന്ന ആന്‍ഡ്രൂ രാത്രി ഡ്യൂട്ടി തുടങ്ങുന്നതിന് മുമ്പ് വെള്ളിയാഴ്ച്ച കാമുകിക്ക് സന്ദേശം അയക്കുകയായിരുന്നു. സ്നാപ് ചാറ്റ് വഴി ആശുപത്രി വരാന്തയുടെ ചിത്രം കാമുകിക്ക് അയച്ച് നല്‍കുകയും ചെയ്തു. ചിത്രത്തില്‍ അപ്രതീക്ഷതമായി എന്തെങ്കിലും ഉള്‍പ്പെടുമെന്ന് കരുതുകയും ചെയ്തിരുന്നില്ല.
താന്‍ ആശുപത്രയില്‍ തന്നെ ആണെന്നും ജോലിയില്‍ പ്രവേശിക്കുന്നതിന് പോകുകയാണെന്നും വ്യക്തമാക്കാന്‍ വേണ്ടിയാണ് വരാന്തയുടെ ഫോട്ടൊ എടുത്ത് അയച്ചത്. എന്നാല്‍ 21 വയസുള്ള യുവാവിന് ചിത്രത്തില്‍ പ്രേതം പോലെ കാണപ്പെട്ടത് എന്താണെന്ന് മനസിലാകുകയും ചെയ്തില്ല. ചിത്രം ഫേസ് ബുക്കില്‍ ഇട്ടതോടെ ഹിറ്റായി. ആയിരക്കണക്കിന് ലൈക്കും കമ്മന്റും ആണ് ലഭിച്ചിരിക്കുന്നത്. ഷെയര്‍ ചെയ്ത് അമേരിക്കവരെ ചിത്രം പ്രചരിക്കുകയും ചെയ്തു. ചിത്രത്തെ നിസാരമായി തള്ളികളയേണ്ടെന്നാണ് അതീന്ദ്രജ്ഞാനങ്ങളില് വിശ്വസിക്കുകയും അന്വേഷണം നടത്തുകയും ചെയ്യുന്നവരുടെ അഭിപ്രായം. ഇത്തരക്കാരുടെ ഗ്രൂപ്പിലും ചിത്രം പങ്ക് വെച്ചിട്ടുണ്ട്. വ്യാജമല്ലെന്നും യഥാര്‍ത്ഥ ചിത്രം തന്നെയാണ് ഇതെന്നും ഇവര്‍ കരുതുന്നു.
ഒരു പെണ്‍കുട്ടി വസ്ത്രങ്ങളോടെ നടക്കുന്നതാണ് ചിത്രത്തിലുള്ളത്. ആന്‍ഡ്രൂ ചിത്രമെടുക്കുന്ന സ്ഥലത്തിന് സമീപമാണ് കുട്ടികളുടെ ഒരു വാര്‍ഡുള്ളത്. സ്വിച്ച് ബോര്‍ഡ് പണികള്‍ നടക്കുന്നിടത്തേയ്ക്കാണ് പ്രേതം നടന്നതന്നും പറയുന്നു. ആശുപത്രിയിലെ പലരും നടക്കുന്നതിന്റെ ശബ്ദം ഈ സ്ഥലത്ത് നിന്ന് കേട്ടിട്ടുണ്ടെന്നും എന്നാല്‍ ആരെയും കണ്ടിട്ടില്ലെന്നും യുവാവ് പറയുന്നു. എന്നാല്‍ ഫോട്ടോ ഫോട്ടോഷോപ്പില്‍ കൃത്രിമത്വം നടത്തിയതാണെന്നും ഫേസ്ബുക്ക് കമ്മന്റുകളുണ്ട്. എന്നാല്‍ ഇത് ആന്‍ഡ്രൂ നിഷേധിക്കുകയും താന്‍ പ്രേതത്തില്‍ വിശ്വസിക്കുന്ന ആളല്ലെന്നും പറയുന്നു. ഇക്കാര്യത്തില്‍ സംശയമുണ്ടെന്നും വ്യക്തമാക്കുന്നു. ഗോസ്റ്റ് കാപ്ച്ചര്‍ പോലുള്ള ആപ്ലിക്കേഷന്‍ ഉപയോഗിച്ചാകാം ഫോട്ടോ ഉണ്ടാക്കിയതെന്ന് കരുതുന്നവരും കുറച്ചല്ല.