സ്വോര്‍ഡ്‌സ്: സെപ്റ്റംബര്‍ മാസം 25,26,27 (വെള്ളി ,ശനി ,ഞായര്‍) തീയതികളില്‍ ഡബ്ലിനില്‍ ഉള്ള സെന്റ് .വിന്‍സന്റ്‌സ് കാസില്‍നോക്ക് കോളേജ് കാമ്പസില്‍ വെച്ച് നടക്കുന്ന യാക്കോബായ കുടുംബ സംഗമത്തിന്റെ (FAMILY CONFERENCE 2015) രജിസ്ട്രേഷന്‍ ഉത്ഘാടനം സ്വോര്‍ഡ്‌സ് സെന്റ്. ഇഗ്‌നേഷ്യസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് കോണ്‍ഗ്രിഗേഷനില്‍ നടന്നു.
ജൂണ്‍ 6 ശനിയാഴ്ച ഇടവക വികാരി തോമസ് അച്ഛന്‍ ആദ്യ രജിസ്‌ട്രേഷന്‍ ബെന്നി പൗലോസ് നു നല്‍കിക്കൊണ്ട് ഉത്ഘാടനം നിര്‍വഹിച്ചു. ഫാമിലി കോണ്‍ഫറന്‍സിന്റെ വിജയത്തിനായി സ്വോര്‍ഡ്‌സ് ഇടവകയില്‍ വിവിധ കമ്മിറ്റികള്‍ക്ക് രൂപം നല്‍കി പ്രവര്‍ത്തിച്ചു വരുന്നു.